Cinemapranthan
null

ഇടവേളക്ക് ശേഷം നവ്യ നായർ; പ്രധാന വേഷത്തിൽ വിനായകനും; ക്ലീൻ യൂ സർട്ടിഫിക്കറ്റുമായി ‘ഒരുത്തീ’

2012ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ആണ് നവ്യയുടേതായി ഇതിനുമുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം.

null

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ തിരിച്ചെത്തുന്ന മലയാള ചിത്രമാണ് ‘ഒരുത്തീ’. വി.കെ പ്രകാശിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂർത്തിയായി. നവ്യ നായർക്കൊപ്പം വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ക്ലീൻ യൂ’ സർട്ടിഫിക്കറ്റ് ആണ് നേടിയിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഈ വിവരം പുറത്ത് വിട്ടത്.

എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോള്‍. ഗോപി സുന്ദറും തകര ബാൻഡുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ: മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം 2021 ൽ തിയേറ്ററിൽ എത്തും.

നവ്യയ്ക്കും വിനായകനുമൊപ്പം സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ആണ് നവ്യയുടേതായി ഇതിനുമുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം.

cp-webdesk

null
null