അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, വിധു വിൻസെന്റ് എന്നിങ്ങനെ ഒട്ടേറെ വനിതാ സംവിധായികമാർ തങ്ങളുടെ കഴിവ് തെളിയിച്ച മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് മറ്റൊരു വനിതാ സംവിധായിക കൂടി കടന്ന് വരുന്നു. സീമ ശ്രീകുമാർ ആണ് ഒരു കനേഡിയൻ ഡയറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്.
വേറിട്ട ദൃശ്യ മികവിലൂടെ ഒരു റൊമാന്റിക് സൈക്കോ ത്രില്ലർ മൂഡിലാണ് ഒരു കനേഡിയൻ ഡയറി ഒരുക്കിയിരിക്കുന്നത്. 80 ശതമാനത്തിലേറെ കാനഡിയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ശ്രീം പ്രൊഡക്ഷന്റെ ബാനറിൽ എം. വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണകുമാർ പുർവങ്കര.
20 -25 ( ഡിഗ്രി ) തണുപ്പിൽ കാനഡയിലെ ടൊറൻ്റോ , ഹാമിൽട്ടൺ, നയാഗ്ര, സോമ്പിൾ, ലണ്ടൻ ഒൺൻ്റാറിയോ, ടോബർ മോറി തുടങ്ങിയ പ്രദേശങ്ങളിലാണ് ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടേതായി പുറത്ത് വിട്ട . ടീസർ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രം ഏപ്രിൽ 30ന് പ്രദർശനത്തിന് എത്തും
നാട്ടിൽ പ്രണയത്തിലായിരുന്ന സേറ- സൂര്യ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. കാമുകിയായ സേറ ഉപരിപഠനത്തിനായ് കാനഡയിലേക്ക് പോവുകയും എന്നാൽ കുറെ ഏറെ നാളുകളായി തന്റെ കാമുകിയെ കുറിച്ച് ഒരു വിവരങ്ങളും ലഭിക്കാത്ത അവസ്ഥയിൽ സേറ യേ തേടി സൂര്യ കാനഡയിലേക്ക് യാത്ര തിരിക്കുകയും അവിടെ വച്ച് സൂര്യ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ പശ്ചാത്തലം.