Cinemapranthan

കടക്കൽ ചന്ദ്രൻ നെറ്റ്ഫ്ലിക്സിൽ; ‘ വൺ’ ഒ ടി ടിയിൽ

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘വൺ’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് ആണ്. മാർച്ച് 26ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയുടേതായി ഒടിടിയിൽ റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.

കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വഹിച്ചത്.

cp-webdesk

null