Cinemapranthan
null

നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ’; ഓടിടി റിലീസായി ദീപാവലിക്ക്

null

നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം മൂക്കുത്തി അമ്മൻ ഓടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലി റിലീസായി ചിത്രം പ്രദർശനത്തിനെത്തും. സംവിധായകനായ ആർ.ജെ ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാലാജി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയൻതാര വേഷമിടുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു. ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇ​ശാ​രി ഗ​ണേ​ഷാണ് നിർമാണം.  സ്റ്റാർ വിജയ് ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്.

cp-webdesk

null
null