Cinemapranthan

വരുണിന്റെ തിരോധാനം അന്വേഷിക്കാൻ മുരളി ഗോപി?

ലൊക്കേഷനിൽ നിന്നുള്ള മുരളി ഗോപിയുടെ ഒരു ചിത്രമാണ് ഈ ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്

null

ഏഴു വർഷങ്ങൾ പിന്നിടുമ്പോഴും വരുൺ പ്രഭാകരൻ തിരോധാനത്തിൽ തുമ്പു കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കോൺസ്റ്റബിൾ സഹദേവനും, വരുണിന്റെ അമ്മയായ ഐ ജി ഗീത പ്രഭാകരനും കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത കേസന്വേക്ഷണത്തിന് തുമ്പ് കണ്ടെത്താൻ വരുന്നത് മുരളി ഗോപി ആണോ എന്നാണ് ഇപ്പൊ പ്രേക്ഷകരുടെ ചർച്ച. ദൃശ്യം 2വിന്റെ ലൊക്കേഷനിൽ നിന്നുള്ള മുരളി ഗോപിയുടെ ഒരു ചിത്രമാണ് ഈ ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്. കാക്കി നിറത്തിലുള്ള പാന്റ്‌സ് ധരിച്ച മുരളിയുടെ ചിത്രം കണ്ടിട്ട് പോലീസ് വേഷത്തിൽ തന്നെയാണ് എത്തുന്നത് എന്ന് പ്രേക്ഷകർ ഉറപ്പിച്ചു കഴിഞ്ഞു.

ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തും എത്തുന്നത്. ഇതിനു പുറമെ എത്തുന്ന താരങ്ങളാണ് ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ എന്നിവർ. കലാഭവൻ ഷാജോൺ ചിത്രത്തിൽ ഉണ്ടെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

2013 ൽ പ്രദർശനത്തിന് എത്തിയ ദൃശ്യം സംവിധാനം ചെയ്തത് ജിത്തു ജോസഫാണ്. ആറു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. മോഹൻലാല്‍ നായകനാകുന്ന ദൃശ്യത്തിൽ മീനയാണ് നായിക. അൻസിബ, എസ്‍തര്‍, സിദ്ദിഖ്, ആശാ ശരത് എന്നിവരും മോഹൻലാലിനൊപ്പം ചിത്രത്തിലുണ്ട്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്.ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. ലോക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ.

cp-webdesk

null