Cinemapranthan
null

മോഹൻലാൽ ചിത്രം ഉടൻ; മറുപടിയുമായി വിനയൻ

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് പൂർത്തിയായതിനു ശേഷമാകും അദ്ദേഹത്തോടൊപ്പമുളള ചിത്രമെന്നും വിനയൻ വ്യക്തമാക്കിയിരുന്നു

null

മോഹൻലാലിനൊപ്പം ചെയ്യുന്ന ചിത്രം ഉടനുണ്ടാക്കുമെന്ന് അറിയിച്ച സംവിധായകൻ വിനയൻ. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം സിനിമകൾ ചെയ്തിട്ടുള്ള അദ്ദേഹം മോഹൻലാലിനൊപ്പം ചെയ്യുന്ന ആദ്യ ചിത്രമാണിത്. വിനയന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന്റെ ലൊക്കേഷൻ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചതിനു പിന്നാലെ മോഹൽലാൽ ചിത്രത്തെക്കുറിച്ച് കമന്റ് ബോക്സിൽ ചോദ്യം ഉയരുകയായിരുന്നു. ഇതിനു മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് പൂർത്തിയായതിനു ശേഷമാകും അദ്ദേഹത്തോടൊപ്പമുളള ചിത്രമെന്നും വിനയൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷമാണ് മോഹൻലാലിനെ നായകനാക്കി ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുന്ന വാർത്ത വിനയൻ പുറത്ത് വിട്ടത്.

cp-webdesk

null
null