Cinemapranthan
null

‘കള പറിക്കാന്‍ ഇറങ്ങിയ കര്‍ഷകന്‍’: ജൈവ കൃഷിയുമായി മോഹൻലാൽ

ദൃശ്യത്തിലെ ജോർജ് കുട്ടിയാവാൻ വീണ്ടും തയാറെടുക്കുമ്പോൾ കൃഷിപാഠങ്ങളിലും അതുപോലെയെല്ലാമാവുകയാണ് മോഹൻലാൽ. ജൈവ കൃഷി ചെയ്യുന്ന ചിത്രങ്ങളുമായി ലാലേട്ടൻ സോഷ്യൽ മീഡിയയിൽ എത്തുന്നു

null

വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് നടൻ മോഹൻലാൽ. വിശാലമായ ജൈവ കൃഷിയിടത്തിൽ നിന്നും പകർത്തിയ താരത്തിന്റെ ചിത്രങ്ങൾ ആ​രാധകർ ഏറ്റെടുത്തിരിക്കുകയാണ്.ചെടിച്ചട്ടിയിലും വള്ളിപ്പടർപ്പിലും കാർഷിക വിളകൾ നട്ടുവളർത്തുന്ന ചിത്രങ്ങളാണിത്.

Organic Farming @Home

Posted by Mohanlal on Thursday, September 24, 2020

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാം ഭാ​ഗത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്.കൊവിഡ്-19-ന്റെ സാഹചര്യത്തിൽ കേരളത്തിൽ ചുരുങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കാനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘ദൃശ്യം 2’ നിർമിക്കുന്നത്.

കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കും അണിയറപ്രവർത്തകർക്കും കോവിഡ് പരിശോധന കർശനമാക്കിയിരുന്നു.

cp-webdesk

null
null