Cinemapranthan
null

പുലിമുരുകന് ശേഷം ഉദയ് കൃഷ്ണയും മോഹൻലാലും; സംവിധാനം ബി ഉണ്ണികൃഷ്‍ണൻ

ഇതാദ്യമായാണ് ഉദയ് കൃഷ്‍ണ ബി ഉണ്ണികൃഷ്‍ണന് വേണ്ടി തിരക്കഥ എഴുതുന്നത്.

null

സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ വീണ്ടും എത്തുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. വില്ലൻ എന്ന ചിത്രത്തിന് ശേഷം സംവിധയകാൻ ബി . ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

ഗ്രാമീണാന്തരീക്ഷത്തിലുള്ള ഒരു ചിത്രമായിരിക്കും എന്നും, ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കില്ല, നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്നും ബി ഉണ്ണികൃഷ്‍ണൻ ഏഷ്യാനെറ്റ് ഓൺലൈനോട് പ്രതികരിച്ചിരുന്നു. ഇതാദ്യമായാണ് ഉദയ് കൃഷ്‍ണ ബി ഉണ്ണികൃഷ്‍ണന് വേണ്ടി തിരക്കഥ എഴുതുന്നത്.

മാടമ്പിയായിരുന്നു ബി ഉണ്ണികൃഷ്‍ണൻ ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്‍തത്. ഗ്രാൻഡ് മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായ മറ്റ് ചിത്രങ്ങള്‍. ചിത്രം നവംബറില്‍ ആരംഭിക്കും എന്നാണ് റിപോർട്ടുകൾ. അതേസമയം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നേരത്തെ ആരംഭിച്ചു എന്ന സൂചന നൽകുന്ന ഒരു പോസ്റ്റ് സംവിധയകാൻ ബി. ഉണികൃഷ്ണൻ തന്നെ നേരത്തെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

cp-webdesk

null
null