Cinemapranthan
null

6 വർഷങ്ങൾക്കിപ്പുറം അമ്മയൊരുക്കിയ പിറന്നാൾ സദ്യ; സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല: മീര നന്ദൻ

null

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നടിയാണ് മീര നന്ദൻ. പാട്ടുകളുടെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനെത്തിയ മീര നന്ദൻ എന്നാൽ മത്സരാർത്ഥിയായല്ല മീര ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായിരുന്ന രഞ്ജിനി ഹരിദാസിനൊപ്പം പലപ്പോഴായി വേദി പങ്കിട്ടുകൊണ്ടാണ് മീര നന്ദൻ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മുല്ലയിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.

സിനിമയിൽ നിന്ന് തത്കാലം വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് മീര നന്ദൻ. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാളിനെ കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ആറ് വർഷങ്ങൾക്ക് ശേഷമാണ് അമ്മയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതെന്ന് മീര ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. അമ്മക്കൊപ്പമുള്ള ചിത്രവും ഇതോടൊപ്പം തരാം പങ്കുവെച്ചു.

‘6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാൾ..ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല..’ മീര നന്ദൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

cp-webdesk

null
null