Cinemapranthan
null

പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു; കുടുംബമാണ് പ്രധാനമെന്ന് മനസിലാക്കി: മീര നന്ദൻ

null

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നടിയാണ് മീര നന്ദൻ. പാട്ടുകളുടെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനെത്തിയ മീര നന്ദൻ എന്നാൽ മത്സരാർത്ഥിയായല്ല മീര ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായിരുന്ന രഞ്ജിനി ഹരിദാസിനൊപ്പം പലപ്പോഴായി വേദി പങ്കിട്ടുകൊണ്ടാണ് മീര നന്ദൻ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മുല്ലയിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പിറന്നാൾ. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മീര എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് .

ഇരുപതാം വയസ്സിൽ തനിക്കുണ്ടായ മാറ്റാതെ കുറിച്ചും, പ്രണയത്തെ പറ്റിയുമെല്ലാം പങ്കുവെക്കുകയാണ് താരം. ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും, പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് മീര.

മീര നന്ദന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

‘കോളജ് പൂർത്തിയാക്കി, ഒരു ഡിഗ്രി സ്വന്തമാക്കി. അതിനിടയിൽ അഭിനയത്തിലേക്കും കാലെടുത്തുവച്ചു. ദുബായിയിലേക്ക് താമസം മാറി. റേഡിയോയിൽ ഒരു കൈ നോക്കാൻ അവസരം കിട്ടി (ഇപ്പോൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഇതാണ്). ഒറ്റയ്ക്ക് ജീവിച്ചു. പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു. ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസിലാക്കി. പുതിയ സുഹൃത്തുക്കളെ കിട്ടി. ഇപ്പോൾ കൊവിഡിലൂടെ കടന്നുപോകുന്നു. എന്നിരുന്നാലും മനോഹരമായ ദിനങ്ങൾ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകൾ നല്ലതായിരുന്നു, പക്ഷേ മുപ്പതുകൾ കൂടുതൽ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’– മീര നന്ദൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു

cp-webdesk

null
null