Cinemapranthan
null

മമ്മൂക്കയുടെ ക്യാമറകണ്ണുകളിൽ പതിഞ്ഞ മഞ്ജുവിന്റെ മനോഹര ചിത്രങ്ങൾ

ഇത് ഒരു ‘നിധി’ എന്നാണ് മഞ്ജു തന്റെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചത്

null

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വ്യത്യസ്തമായ കളർടോണിലുള്ള ആ ചിത്രത്തിൽ മഞ്ജുവിന് ഒരു പ്രത്യേക ഭംഗിയായിരുന്നു. എന്നാൽ ആ ചിത്രങ്ങൾ വ്യത്യസ്തമാകുന്നത് മറ്റൊന്ന് കൊണ്ടാണ്. മഞ്ജുവിന്റെ മുഖം വളരെ സുന്ദരമായി ക്യാമറയിൽ പകർത്തിയത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂക്കയാണ്.. ! അത് കൊണ്ട് തന്നെ ഇത് ഒരു ‘നിധി’ എന്നാണ് മഞ്ജു തന്റെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചത്.

ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത് മഞ്ജു വാര്യരും മമ്മൂക്കയും ആദ്യമായി ഒന്നിച്ച ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിനിടെ ലൊക്കേഷനിൽ വെച്ചെടുത്ത ചിത്രങ്ങളാണ് ഇത്. “മലയാള സിനിമയുടെ തന്നെ പ്രശസ്ത ഫൊട്ടോഗ്രാഫർ മമ്മൂക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്നും, ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നും മഞ്ജു കുറിക്കുന്നു.. ഒപ്പം മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും മഞ്ജു കുറിച്ചു.

മാർച്ച് 11ന് ആണ് ‘ദി പ്രീസ്റ്റ്’ തിയറ്ററുകളിലെത്തിയത്. ചിത്രം റിലീസായി മൂന്ന് ആഴ്‌ച്ച പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്.

cp-webdesk

null
null