കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ ശ്രദ്ദേയനായ താരമാണ് മണികണ്ഠൻ ആചാരി. ഇപ്പോഴിതാ തന്റെ മകന്റെ പേര് പങ്കുവച്ച താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. അടുത്തിടെയാണ് മണികണ്ഠനും ഭാര്യ അഞ്ജലിക്കും ആദ്യത്തെ കണ്‍മണിയായി ഒരു ആൺകുഞ്ഞ് പിറന്നത്. ‘ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്…ഇസൈ…. ഇസൈ മണികണ്ഠൻ ….’. – മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു. തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർത്ഥം.
