Cinemapranthan
null

മുൻനിര ഒടിടി പ്ലാറ്റ്ഫോമുകൾ ഈ സിനിമ വാങ്ങാൻ വിസമ്മതിച്ചു; “കണ്ടന്റ് ആകാം കാരണം എന്ന് സംശയം”: ജിയോ ബേബി

സിനിമയിൽ ഒരു ഡയലോഗ് പോലും താൻ എഴുതിയിരുന്നില്ലന്നും. പ്രധാനപെട്ട സംഭാഷണങ്ങൾ അല്ലാതെ ബാക്കിയെല്ലാം സുരാജും നിമിഷയും അവസരത്തിന് ഒത്ത് പറയുകയായിരുനെന്നും സംവിധായകൻ ജിയോ ബേബി പറയുന്നു

null

തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമക്കു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’. മലയാള സിനിമ പലപ്പോഴും പറഞ്ഞുവെച്ച പൊതുബോധത്തെ പൊളിച്ചെഴുതുകയായിരുന്നു ചിത്രം.
മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. എന്നാൽ സിനിമയിൽ ഒരു ഡയലോഗ് പോലും താൻ എഴുതിയിരുന്നില്ലന്നും. പ്രധാനപെട്ട സംഭാഷണങ്ങൾ അല്ലാതെ ബാക്കിയെല്ലാം സുരാജും നിമിഷയും അവസരത്തിന് ഒത്ത് പറയുകയായിരുനെന്നും സംവിധായകൻ ജിയോ ബേബി പറയുന്നു. എന്നും ഭരിക്കപ്പെടേണ്ടവരാണ് ഭാര്യമാർ എന്ന പൊതുബോധ നിർമ്മിതിയിൽ കലാകാലങ്ങളായ് ഇറങ്ങിയ സിനിമകൾക്കും വലിയ പങ്കുണ്ടെന്ന് പറയുകയാണ് സംവിധായകൻ.

മുൻനിര ഒടിടി പ്ലാറ്റ്ഫോമുകൾ ഈ സിനിമ വാങ്ങാൻ വിസമ്മിതച്ചതായും. സിനിമ പറയുന്ന വിഷയമാകാം ഈ പ്ലാറ്റ്‌ഫോമുകൾ, ചിത്രം വാങ്ങാതിരുന്നതിനുള്ള കാരണമെന്ന് തനിക്ക് സംശയമുള്ളതായും സംവിധായകൻ ജിയോ ബേബി പറഞ്ഞു. സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ജിയോ ബേബി അഭിമുഖം കാണാം;

cp-webdesk

null
null