Cinemapranthan
null

ഗൗതം മേനോൻ ചിത്രത്തിൽ നായികയായി അമല പോള്‍; ‘കുട്ടി ലൗ സ്റ്റോറി’ ആന്തോളജി ഒരുങ്ങുന്നു

വെങ്കട് പ്രഭു, എഎല്‍ വിജയ്, നളന്‍ കുമാരസ്വാമി എന്നിവരും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

null

ഒട്ടേറെ ഹിറ്റുകൾ ഒരുക്കിയ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ പുതിയ തമിഴ് ചിത്രത്തിൽ അമല പോള്‍ നായികയാകുന്നു.
‘കുട്ടി ലൗ സ്റ്റോറി’ എന്ന പേരിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിൽ ഗൗതം മേനോൻ ഒരുക്കുന്ന ഭാഗത്തിൽ ആണ് അമല നായികയാകുന്നത്.
വെങ്കട് പ്രഭു, എഎല്‍ വിജയ്, നളന്‍ കുമാരസ്വാമി എന്നിവരും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

അതേസമയം നളന്‍ കുമാര സ്വാമിയുടെ സെഗ്മെന്റില്‍ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്. ഗൗതം മേനോൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ പ്രോമോ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. വെൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന
സിനിമ ഒടിടി റിലീസായിരിക്കും.

വെൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന
സിനിമ ഒടിടി റിലീസായിരിക്കും

cp-webdesk

null
null