Cinemapranthan

മാരി സെല്‍വരാജിന്റെ ‘കർണ്ണൻ’; കയ്യിൽ വാളുമായി കുതിരപ്പുറത്ത് ധനുഷ്: ശ്രദ്ധേയമായി പുതിയ പോസ്റ്റർ

മലയാളത്തിന്റെ പ്രിയ നടി രജിഷ വിജയനാണ് നായികയായി എത്തുന്നത്

null

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കർണന്റെ’ പോസ്റ്റർ പുറത്ത് വിട്ടു. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടി രജിഷ വിജയനാണ് നായികയായി എത്തുന്നത്. കയ്യിൽ വാളുമായി കുതിരപ്പുറത്തേറിയ ധനുഷ് ആണ് പോസ്റ്ററിൽ ഉള്ളത്. കർണ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്.

ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമാണ് കർണൻ. ‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴ്നാട് പശ്ചാത്തലത്തിൽ ശക്തമായ ജാതി രാഷ്ട്രീയം പറഞ്ഞ ചിത്രം ഒട്ടേറെ പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും നേടിയിരുന്നു. കഴിഞ്ഞ മാസം ചിത്രീകരണം പൂർത്തിയായ ചിത്രം വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിർമിക്കുന്നത്.

cp-webdesk

null