Cinemapranthan
null

‘കപ്പേള’ തെലുങ്കിലേക്ക്’; അന്നക്ക് പകരം ‘ജെസ്സി’യാകാൻ അനിഖ

null

ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയ മലയാള ചിത്രം കപ്പേള തെലുങ്കിലേക്ക്. നടന്‍ മുസ്തഫ സംവിധാനം ചെയ്ത ചിത്രം തെലുങ്കിൽ എത്തുമ്പോൾ ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അനിഖ തെലുങ്കില്‍ അവതരിപ്പിക്കുന്നത്.

സിത്താര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധന വേഷത്തില്‍ എത്തിയ കപ്പേള, നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തതിന് ശേഷം കൂടുതല്‍ ജനശ്രദ്ധനേടിയിരുന്നു.

സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

cp-webdesk

null
null