Cinemapranthan
null

നൂറാം ചിത്രവുമായി ജയസൂര്യ; രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ‘സണ്ണി’

ദുബായിൽ നിന്ന് കൊച്ചിയിലേക്ക‌െത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുന്നതെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു

null

‘ഊമപെണ്ണിന് ഉരിയാടപയ്യൻ’ സിനിമയിലൂടെ നായകനായി സിനിമാ രംഗത്ത് എത്തിയ ജയസൂര്യ, ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി. ഇപ്പോഴിതാ പതിനെട്ട് വർഷം നീണ്ട സിനിമാ ജീവതത്തിൽ തന്റെ നൂറാം ചിത്രവുമായി എത്തുകയാണ് താരം.
സണ്ണി എന്ന പേരിൽ ഒരുങ്ങുന്ന സിനിമയിൽ നിർമാതാവിന്റെ റോളിലും ജയസൂര്യ എത്തുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് നിർമിക്കുന്നത്.

ദുബായിൽ നിന്ന് കൊച്ചിയിലേക്ക‌െത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുന്നതെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു. പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങൾ.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് റിപോർട്ടുകൾ. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷൻ. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷൻ ചിത്രീകരണം. മധു നീലകണ്ഠൻ ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്.

cp-webdesk

null
null