Cinemapranthan
null

ജയന്റെ സിംഹാസനം : ഒരിക്കലും ഒരു റീപ്ലേസ്‌മെന്റ് സാധ്യമല്ലാത്ത ഒരിടം.

ഒരു ഇന്ത്യൻ നേവി ഓഫീസറിൽ നിന്നും മലയാള സിനിമ ലോകം ഭരിച്ചിരുന്ന ഒരു താര രാജാവിലേക്കുള്ള യാത്ര വളരെ വളരെ വലുതായിരുന്നു. ഇന്നത്തെ യുവത്വം അതിശയിക്കുകയും, പൊക്കിയടിക്കുകയും ചെയ്ത പല കാര്യങ്ങളും അന്ത കാലത്ത് ‘ഇതൊക്കെ എപ്പോഴേ ചെയ്തു ബോധിച്ചു’വെന്നു പറയാൻ പാകത്തിന് ചെയ്തു തീർത്ത മനുഷ്യൻ.

null

മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ , പല കാലങ്ങളിലായി ഒട്ടനവധി താരങ്ങൾ അവരുടെ കഠിനാദ്ധ്വാനം കൊണ്ടും. അഭിനയപാടവം കൊണ്ടും മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ അതിൽ പലരും പ്രേക്ഷക സമൂഹത്തിന്റെ ഓർമകളിലേക്ക് മാഞ്ഞു. എന്നാൽ അതിൽ നിന്ന് എന്തു കൊണ്ടോ വ്യത്യസ്തനായ ഒരു മനുഷ്യനുണ്ട് . മലയാള സിനിമ ലോകത്തിനു വല്ലാത്തൊരു നടുക്കം സമ്മാനിച്ചു, ഈ ലോകത്തിൽ നിന്നും വിടവാങ്ങി കാലങ്ങൾ കഴിഞ്ഞിട്ടും മലയാള പ്രേക്ഷക മനസ്സുകളിൽ ഇന്നും ജീവിക്കുന്ന അതുല്യ നടൻ ജയൻ.

ഒരു ഇന്ത്യൻ നേവി ഓഫീസറിൽ നിന്നും മലയാള സിനിമ ലോകം ഭരിച്ചിരുന്ന ഒരു താര രാജാവിലേക്കുള്ള യാത്ര വളരെ വളരെ വലുതായിരുന്നു. ഇന്നത്തെ യുവത്വം അതിശയിക്കുകയും, പൊക്കിയടിക്കുകയും ചെയ്ത പല കാര്യങ്ങളും അന്ത കാലത്ത് ‘ഇതൊക്കെ എപ്പോഴേ ചെയ്തു ബോധിച്ചു’വെന്നു പറയാൻ പാകത്തിന് ചെയ്തു തീർത്ത മനുഷ്യൻ. ഇന്നു പലരും വളരെ താല്പര്യത്തോടെ തിരഞ്ഞെടുക്കുന്നതും , എന്നാൽ ഒരു കാലത്ത് അധികമാരും തിരഞ്ഞെടുക്കാത്തതുമായ ആന്റിഹീറോ കഥാപാത്രങ്ങൾ വളരെ നിസ്സാരവുമായും ,തന്മയത്തോടെയും അവതരിപ്പിച്ചു ‘നീങ്ക നല്ലവരാ, കെട്ടവരാ’ എന്നു പ്രേക്ഷകരുടെ മനസ്സിൽ കൺഫ്യൂഷൻ ഉണ്ടാക്കിയ നടൻ. ശരീരഭാഷ കൊണ്ടും, ഡയലോഗ് ഡെലിവറി കൊണ്ടും ഇന്നും മറ്റാർക്കും കിടപിടിക്കാനാവാത്ത ഒരു മാസ്സ് ഹീറോ സങ്കൽപ്പം പ്രേക്ഷകർക്കുള്ളിൽ സൃഷ്ടിച്ചെടുത്ത താരം. എത്ര അപകടം പിടിച്ച സാഹസിക രംഗങ്ങളും ഒരു ആശങ്കയും പ്രകടിപ്പിക്കാതെ തന്റെ ഏറ്റെടുത്ത് പ്രേക്ഷകരുടെ വിസ്മയിപ്പിച്ച നടൻ. അത്തരമൊരു സാഹസിക രംഗത്തിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടും, അവസാനം വരെ തളരാതെ പിടിച്ചു നിന്ന വ്യക്തി. പിന്നീട് അന്നത്തെ ഒരു തലമുറയെ മുഴുവൻ കണ്ണീരിലാഴ്ത്തി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ് .

ഇന്ന് ഓരോ സിനിമാപ്രേമിയുടെയും സോഷ്യൽ മീഡിയ വാളിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ നിറയുകയാണ്. ഇതു തന്നെയാണ് അദ്ദേഹത്തെ മലയാള സിനിമാലോകം ഇന്നും പരിഗണിക്കുന്നുവെന്നതിന്റ തെളിവ്. കുറച്ചു കാലം മുൻപ് ‘രസികൻ’ എന്ന സിനിമയിൽ ഒരു കഥാപാത്രം തമാശയായി പറയുന്ന ഒരു ഡയലോഗുണ്ട്. ‘ജയന്റെ സിംഹാസനം ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്’. അത് ഒരു സീനിൽ ഒരു വഴക്കിനിടയിൽ തമാശ സൃഷ്ട്ടിക്കാൻ പറയുന്ന ഒരു വാചകം മാത്രമാണെങ്കിലും, അതിൽ ഒരു സത്യമുണ്ട്. ജയന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. ഒരിക്കലും ഒരു റീപ്ലേസ്മെന്റ് സാധ്യമല്ലാത്ത ഒരിടം തന്നെയാണ്.

cp-webdesk

null
null