Cinemapranthan
null

മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ഇത്തരം മഹാമൗനങ്ങളാണെന്ന് തിരിച്ചറിയുന്നു; മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പരിഹസിസിച്ച് ഹരീഷ് പേരടി

എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു

null

മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത മഹാമൗനമാണെന്ന് തിരിച്ചറിയുന്നുവെന്ന് നടൻ ഹരീഷ് പേരടി. അമ്മ സംഘടനയിലുൾപ്പെടെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കാത്ത മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പരിഹസിച്ചു കൊണ്ടാണ് ഹരീഷ് പേരടി ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇവരുടെ മൗനം കണ്ടുപഠിക്കേണ്ടതാണെന്നും, എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന തന്നോടൊക്കെ തനിക്ക് പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്…ഏതൊരു പ്രശനത്തിലും സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇവർ സ്വീകരിക്കുന്ന മൗനം..അത് നമ്മൾ കണ്ടൂ പഠിക്കേണ്ടതാണ്…മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാൻ തിരിച്ചറിയുന്നു…എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു…പുതുതായി തുടങ്ങിയ ശ്രീനാരയാണ സർവകലാശാലയിൽ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവർ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാൽ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാർത്തെടുക്കാൻ പറ്റും…

cp-webdesk

null
null