സൽമാൻ ഖാനും കത്രീന കൈഫും പ്രധാന താരങ്ങളായി എത്തുന്ന ടൈഗർ 3 മാർച്ചിൽ ചിത്രീകരണം ആരംഭിച്ചതിരുന്നു. മുംബൈയിൽ യഷ് രാജ് സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ചീത്രീകരണം നടക്കുന്നത്. ഇപ്പോൾ ചിത്രത്തിൽ വില്ലനായി ഇമ്രാൻ ഹാഷ്മിയും ചിത്രത്തിന്റെ ഭാഗമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൈഗർ 3 ൽ ഇമ്രാൻ ഹാഷ്മി ഐഎസ്ഐ ഏജന്റ് ആയി ആണ് എത്തുന്നത്.
സൽമാൻ ഖാൻ അവിനാശ് സിങ് റാത്തോഡ് എന്ന റോ ഏജന്റ് ആയി ആണ് ചിത്രത്തിൽ എത്തുന്നത്. കത്രീന കൈഫും ചിത്രത്തിൽ ഐഎസ്ഐ ഏജന്റ് ആയി ആണെത്തുന്നത്. കത്രീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സോയ എന്നാണ്.
ബാജ്ജ ഭാരത് എന്ന ചിത്രത്തിൻറെ സംവിധായകൻ മനീഷ് ശർമ്മയാണ് ടൈഗർ 3യും സംവിധാനം ചെയ്യുന്നത്. 350 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യയുടേയും പാകിസ്ഥൻറെയും ഇന്റലിജൻസ് ഏജൻസികൾ തമ്മിലുള്ള യുദ്ധമാണ് പ്രമേയമാക്കുന്നത്.
ടൈഗർ 1 സംവിധാനം ചെയ്തത് കബീർ ഖാനും, ടൈഗർ 2 സംവിധാനം ചെയ്തത് അലി അബ്ബാസ് സഫറുമാണ്.