Cinemapranthan
null

ആറു വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയും കുടുംബത്തിനും ഒപ്പം ജിത്തു ജോസഫ്

ആറു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്

null

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2 . 2013 ൽ പ്രദർശനത്തിന് എത്തിയ ദൃശ്യം സംവിധാനം ചെയ്തത് ജിത്തു ജോസഫാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആറു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ”ജോർജ് കുട്ടിയ്ക്കും കുടുംബത്തിനുമൊപ്പം ആറു വർഷങ്ങൾക്ക് ശേഷം,” എന്ന ക്യാപ്ഷനോട് കൂടി ഇപ്പോഴിതാ സംവിധായകൻ ജീത്തു ജോസഫ് ദൃശ്യം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ്.

മോഹൻലാല്‍ നായകനാകുന്ന ദൃശ്യത്തിൽ മീനയാണ് നായിക. അൻസിബ, എസ്‍തര്‍, സിദ്ദിഖ്, ആശാ ശരത് എന്നിവരും മോഹൻലാലിനൊപ്പം ചിത്രത്തിലുണ്ട്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. ആദ്യ പത്ത് ദിവസത്തെ ഇൻഡോര്‍ രംഗങ്ങള്‍ക്ക് ശേഷം തൊടുപുഴയിലേക്ക് ചിത്രീകരണം മാറുക.

സെപ്തംബര്‍ 21നാണ് ‘ദൃശ്യം 2’ന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് പരിശോധനക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം. നടക്കുന്നത്. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാല്‍ അടക്കം എല്ലാ യൂണിറ്റ് അംഗങ്ങളും ഒരു ഹോട്ടലിൽ തന്നെയാകും താമസം. സെപ്റ്റംബർ 14ന് ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ ബാക്കിയുള്ളതിനാൽ ഷൂട്ടിംഗ് വൈകുകയായിരുന്നു. ആയുര്‍വ്വേദ ചികിത്സയിലായിരുന്ന മോഹൻലാല്‍ സെപ്റ്റംബർ 26നാണ് ലൊക്കേഷനിൽ ജോയിൻ ചെയ്തത്.

ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. ലോക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. 50 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യാൻ കഴിഞ്ഞ സിനിമയുടെ രണ്ടാം ഭാഗവും പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

cp-webdesk

null
null