Cinemapranthan

‘ലേഡി മോഹൻലാൽ’ എന്ന വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യം: സത്യൻ അന്തിക്കാട്

മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഉർവശിക്ക് ഉർവശിയുടേതായ വ്യക്തിത്വവും മോഹൻലാലിന് മോഹൻലാലിന്റേതായ വ്യക്തിത്വവുമുണ്ട്

null

സുരരൈ പോട്ര് എന്ന സൂര്യ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം നടി ഉർവശിയാണ്. തിയേറ്റർ റിലീസുകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഉർവശിയുടെ മൂന്ന് സിനിമകളാണ് ഒ.റ്റി.റ്റി റിലീസായി എത്തിയത്. പുത്തം പുതുകാലൈ, സുരരൈ പോട്ര്, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രദാനമാണ് ഉർവശി കാഴ്ചവെച്ചത്. ഈ അവസരത്തിൽ താരത്തെ പ്രശംസിച്ച് ഒട്ടേറെ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

അക്കൂട്ടത്തിൽ ഉര്‍വശിയെ ലേഡി മോഹന്‍ലാല്‍ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഐ.ഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യന്‍ അന്തിക്കാടിൻറെ ഈ പ്രതികരണം.

‘ഉർവശിയെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവർക്ക് അവരുടേതായ ശൈലിയുണ്ട്. മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഉർവശിക്ക് ഉർവശിയുടേതായ വ്യക്തിത്വവും മോഹൻലാലിന് മോഹൻലാലിന്റേതായ വ്യക്തിത്വവുമുണ്ട്. മോഹൻലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശി. ഇരുവരും ഒരേ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ലേഡി മോഹൻലാൽ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണ്’- സത്യൻ അന്തിക്കാട് പറയുന്നു. ഉർവശിയ്ക്ക് സിനിമയോടുള്ള അർപ്പണ ബോധം കണ്ടു പഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ALSO READ

cp-webdesk

null