Cinemapranthan
null

സത്യരാജിനെ നായകനാക്കി ഒരുക്കിയ ചിത്രം; വിജയ്‌യെ വെച്ച് റീമേക്ക് ചെയ്യാനൊരുങ്ങി ‘ചന്ദ്രമുഖി’ സംവിധായകന്‍

വിജയ്‌യുടെയും സത്യരാജിന്റെയും കോമഡി ടൈമിംഗ് അപാരമാണെന്നും അതിനാലാണ് വിജയ് തന്നെ ചിത്രത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നതെന്നുമാണ് സംവിധായകനുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം എന്നാണ് റിപ്പോർട്ട്.

null

ചന്ദ്രമുഖി ഉൾപ്പടെ തമിഴിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തത് പി വാസു തന്റെ തന്നെ ഒരു ഹിറ്റ് ചിത്രത്തിന്റെ റീമേക്കിന് ഒരുങ്ങുകയാണ് സത്യരാജിനെ നായകനാക്കി അദ്ദേഹം ഒരുക്കിയ നടിഗൻ എന്ന ചിത്രമാണ് റീമേക്കിന് ഒരുങ്ങുന്നത്. ദളപതി വിജയ്‌ ചിത്രത്തിൽ കേന്ദ്ര കഥാപത്രമായി എത്തും എന്നാണ് റിപോർട്ടുകൾ.

വിജയ്‌യുടെയും സത്യരാജിന്റെയും കോമഡി ടൈമിംഗ് അപാരമാണെന്നും അതിനാലാണ് വിജയ് തന്നെ ചിത്രത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നതെന്നുമാണ് സംവിധായകനുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം എന്നാണ് റിപ്പോർട്ട്. സത്യരാജ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ ഖുഷ്ബുവായിരുന്നു നായികയായിരുന്നത്. ഒരു ചിത്രത്തിനായി വിജയ്ക്കൊപ്പം പ്രവർത്തിക്കണമെന്നത് സംവിധായകൻ പി വാസുവിന്റെ ദീർഘകാല ആഗ്രഹമാണ്.

എന്നാൽ വിജയ് കഴിഞ്ഞ കുറെ കാലമായി ഒരു റീമേക്ക് ചിത്രത്തിൽ അഭിനയിച്ചിട്ടില്ല, 3 ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്ക് ആയ നൻപൻ ആണ് വിജയ് അവസാനമായി അഭിനയിച്ച റീമേക്ക് ചിത്രം. അതേസമയം, ‘ചന്ദ്രമുഖി 2’ എന്ന ചിത്രത്തിന്റെ വർക്കിലാണ് പി.വാസുവിപ്പോൾ രാഘവ ലോറൻസ് ആണ് ചിത്രത്തിൽ നായകനാവുന്നത്.

തമിഴിന് പുറമെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

cp-webdesk

null
null