Cinemapranthan

നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രം: അവഞ്ചേർസ് സംവിധായകരുടെ സിനിമയിലേക്ക് ധനുഷ്

വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് ധനുഷ്. ഇപ്പോഴിതാ അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ. ദ് ഗ്രേ മാൻ എന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും താരമെത്തുക. അനാ ഡെ അർമാസ് ആണ് നായിക. നെറ്റ്ഫ്ലിക്സ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ധനുഷ്ന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കൂടാതെ നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നും എന്നും റിപോർട്ടുകൾ ഉണ്ട്. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

cp-webdesk