Cinemapranthan

തിയേറ്റർ റിലീസ് പ്രഖ്യാപിച്ച് ‘മാസ്റ്റർ’: ‘സിനിമ വ്യവസായത്തെ ഉണർത്താൻ സഹായിക്കും, അഭിനന്ദനം’; ധനുഷ്

കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കേണ്ടന്ന തീരുമാനത്തിലാണ് സർക്കാർ

null

തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്ന വിജയ് ചിത്രം മാസ്റ്ററിന് പിന്തുണയുമായി ധനുഷ്. സിനിമാപ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഇതൊരു വലിയ വാർത്തയാണെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരുന്ന് സിനിമ കാണുന്ന സാഹചര്യം തിയറ്റർ വ്യവസായത്തെ ഉണർത്താൻ സഹായകമാകുമെന്നും തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ധനുഷ് ട്വിറ്ററിൽ കുറിച്ചു. തിയറ്ററുകളിൽ പോകുമ്പോൾ എല്ലാവിധ മുൻകരുതലുകളും എടുക്കണമെന്നും ധനുഷ് കൂട്ടി ചേർത്തു.

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരുന്നു. അതേസമയം കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കേണ്ടന്ന തീരുമാനത്തിലാണ് സർക്കാർ. സിനിമാസംഘടനകൾ ഇതുമായി ബന്ധപ്പെട്ട് അടുത്തദിവസം യോഗം ചേരാനിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച്ച.

തീയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിൽ തീയേറ്ററിൽ അനുവദിക്കുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സിനിമയുടെ ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്നും ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്.

cp-webdesk

null