Cinemapranthan
null

ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും എത്തുന്ന നെയ്മറും, ജാനകിയും; ഈ വാരം റിലീസിനെത്തുന്ന ചിത്രങ്ങൾ

null

ഈ ആഴ്ച ആവേശം നിറക്കുന്ന സിനിമകളാണ് തിയറ്ററുകൾ നിറക്കാനെത്തുന്നത്. കാത്തിരുന്ന ചിത്രങ്ങൾ റിലീസിനെത്തുമ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകർ

ഒരു നാടൻ നായയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സിനിമയാണ് ‘നെയ്മർ’. നസ്ലിൻ, മാത്യു തോമസ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെയ് 12 ന് തിയറ്ററുകളിൽ എത്തുന്നു. സുധി മാഡിസൺ ആദ്യമായി കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മികച്ച ക്യാരക്ടർ റോളുകളിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള യോഗ് ജാപ്പി വില്ലനായി ചിത്രത്തിൽ എത്തുന്നുവെന്നതും പ്രേക്ഷകരെ ആവേശത്തിലാകുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഗോപി സുന്ദർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, മണിയൻപിള്ള രാജു, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓപ്പറേഷൻ ജാവ’ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ‘നെയ്മർ’ നിർമ്മിക്കുന്നത്.

നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘കസ്റ്റഡി’. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം മെയ് 12നു തീയറ്ററുകളിൽ എത്തുന്നു. വെങ്കട്ട് പ്രഭു ആണ് ‘കസ്റ്റഡിയുടെ’ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രീകരിച്ച ‘കസ്റ്റഡി’ മലയാളത്തിൽ എത്തിക്കുന്നത് ഫോർച്യൂൺ സിനിമാസ് ആണ്. പ്രിയാമണി, ശരത്കുമാർ, ആർ സമ്പത്ത് രാജ്, പ്രേംജി അമ്രാൻ, വെണ്ണേല കിഷോർ, പ്രേമി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. വെങ്കട്ട് പ്രഭു ഹന്നെയാണ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാക്ഷണം, സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമ്മിക്കുന്നത്.

ശങ്കർ ദാസ്, രഞ്ജിത് രവീന്ദ്രൻ എന്നിവർ രചിച്ച് നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത് മെയ് 12 ന് തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് farana. ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒരു ത്രില്ലർ ഡ്രാമയായാണ് പ്രേക്ഷകന് മുമ്പിലേക്ക് എത്തുന്നത്. ഒരു മിഡിൽ ക്ലാസ് മുസ്ലിം കുടുംബത്തിലെ സ്ത്രീ, സാമ്പത്തിക പ്രതിസന്ധി മൂലം ഒരു കോൾ സെൻററിൽ ജോലിക്കായി കയറുന്നു. പിന്നീട്, അവളുടെ എന്ന് തോന്നിക്കുന്ന ഒരു ന്യൂഡ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആകുന്നു. തുടർന്ന് അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ആണ് സിനിമ പറയുന്നത്. നിരവധി എക്സ്പിരിമെന്റ് സിനിമകളുടെ ഭാഗമായിട്ടുള്ള ഐശ്വര്യയിൽ നിന്നും മികച്ച ഒരു സിനിമ തന്നെയായിരിക്കും ഫറാന.

ഖാസി അറ്റാക്ക്’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സങ്കാലപ്പ് റെഡിയുടെ മറ്റൊരു ആക്ഷൻ ത്രില്ലർ സിനിമയാണ് ‘IB71’. വിദ്യുത് jammwal പ്രധാന വേഷത്തിൽ വരുന്ന ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയതാണ്. മെയ് 12 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സഞ്ജു എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകൻ വിക്രം മോൺട്രോസാണ് ഈ സിനിമയ്ക്കും സംഗീതം നിർവഹിക്കുന്നത്. വിദ്യുത് കൂടാതെ Anupam kher, vishal jethwa, എന്നിവരും പ്രധാന വേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. ദേശസ്നേഹത്തിന്റെയും രഹസ്യന്വേഷണത്തിന്റെയും കഥ പറയുന്ന ‘IB71’ വ്യത്യസ്തമായ ഒരു അനുഭവമാണ് പ്രേക്ഷകർക്ക് നൽകാൻ പോകുന്നത്.

നവ്യ നായർ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാനകി ജാനേ’ ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു മലയാള ചിത്രം. മെയ് 12 ന് റിലീസിന് എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് ഉപാസനയാണ്. ഉയരെക്ക് ശേഷം എസ് ക്യൂബ് നിർമിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി , ഷറഫുദ്ധീൻ , കോട്ടയം നസിർ , അനാർക്കലി ,പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുട്ടിനെപ്പേടിക്കുന്ന ജാനകിയും അവളുടെ പേടിയുടെ കാരണങ്ങളും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. നവ്യ നായരാണ് ജാനകിയായി എത്തുന്നത്. സിബി മാത്യു അലക്സാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

cp-webdesk

null
null