Cinemapranthan
null

‘വിചിത്തിരൻ’: ജോസഫിൻ്റെ തമിഴ് റീമേക്ക്; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ശിവകാർത്തികേയൻ

മലയാള ചിത്രം സംവിധാനം ചെയ്ത എം പത്മകുമാർ തന്നെയാണ് തമിഴ് പതിപ്പും ഒരുക്കുന്നത്

null

ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. മലയാള ചിത്രം സംവിധാനം ചെയ്ത എം പത്മകുമാർ തന്നെയാണ് തമിഴ് പതിപ്പും ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. വിചിത്തിരൻ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആർകെ സുരേഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളപതിപ്പിലെ ജോജു ജോർജ്ജിൻ്റെ ലുക്കിനെ ഓർമ്മിപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിൻ്റെ പോസ്റ്ററിൽ ആർകെ സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശിവകാർത്തികേയനാണ് ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബി സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ ബാലയാണ് ചിത്രം നിർമ്മിക്കുന്നത്. വരലക്ഷ്മിയും ശശികുമാറും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം താരൈ തപ്പട്ടൈ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടൻ ആർകെ സുരേഷ് നിർമ്മാതാവു കൂടിയാണ്

മലയാളത്തിലേതു പോലെ തന്നെ ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാണ് ആർ കെ സുരേഷ് എത്തുന്നത്. ചിത്രത്തിൻ്റെ രണ്ട് ലുക്കുകൾക്കായി സുരേഷ് കഠിനമായി വർക്കൌട്ട് ചെയ്ത് രൂപമാറ്റം വരുത്തിയിരുന്നു. ഒരു ലുക്കിനായി സുരേഷ് കുറച്ചത് മുപ്പത് കിലോയോളമാണ്. അതേസമയം മറ്റൊരു ലുക്കിനായി ഇരുപത് കിലോയോളം കൂട്ടുകയും ചെയ്തിരുന്നു. മധു ശാലിനിയും ഷംന കാസിമുമാണ് ചിത്രത്തിലെ മറ്റു രണ്ട് പ്രധാന നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

cp-webdesk

null
null