പുരുഷന്മാർ അധികം കടന്നു വരാത്ത മേഖലയിൽ കൂടി തന്റെ സാന്നിധ്യം അറിയിക്കുകയാണ് ജിഷാദ് ഷംസുദ്ധീൻ. ഗ്ലാം ഷൂട്ട്’ എന്നാൽ, കേരളത്തിൽ വനിതാ മോഡലുകളും അഭിനേത്രികളും മാത്രമാണ്. എന്നാൽ പുരുഷന്മാർക്കും സാധ്യമാകുന്ന ഒന്നാണ് ‘ഗ്ലാം ഷൂട്ട്’ എന്ന് പറയുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനറും സ്റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ധീൻ. കേരളത്തിൽ മാത്രമാണ് മേഖലയിലേക്ക്പുരുഷന്മാർ കടന്നു വരാത്തത്. യൂറോപ്യൻ രാജ്യങ്ങളിൽ സർവസാധാരണമായ പുരുഷ മോഡലുകളുടെ ഗ്ലാം ഷൂട്ടുകൾ കേരളത്തിലെ ആണുങ്ങൾക്കും അപ്രാപ്യമല്ലെന്നു ജിഷാദ് പറയുന്നു.

ഒരു ഡിസൈനർ കൂടിയായ ജിഷാദ് തന്നെയാണ് ഗ്ലാം ഷൂട്ടിന് വേണ്ടിയുള്ള ഔട്ട്ഫിറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ ജിതിന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ജിഷാദിന്റെ മനോഹര ചിത്രങ്ങൾക്കു പറയാനുള്ളത് ഒന്ന് മാത്രമാണ് ‘ഗ്ലാം ഷൂട്ടുകൾ കേരളത്തിലെ ആണുങ്ങൾക്കും പറഞ്ഞിട്ടുള്ളതാണ് എന്ന്’. ജാസിം, അഭിഷേക് എന്നിവരുടേതാണ് കൺസെപ്റ്റ്.

രൺവീർ സിംഗ് ഉൾപ്പടെ ബോളിവുഡിലും മറ്റും നിരവധി പുരുഷ താരങ്ങൾ glam ഷൂട്ടുകൾ ചെയ്യുന്നുണ്ട്. നമ്മളെല്ലാം അത് കണ്ടു പിന്തുണക്കുകയും, കൈയ്യടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇങ്ങു കേരളത്തിൽ വരുമ്പോൾ അത്രയും ഹോട്ട് ആയി ഒരു ഗ്ലാംഷൂട്ട് ചെയ്യാൻ ആരും തയ്യാറാകുന്നില്ല. അവിടെയാണ്, ഈ ഗ്ലാം ഷൂട്ടിലൂടെ ജിഷാദ് മറ്റ് പുരുഷന്മാർക്ക് ഈ രംഗത്തേക്ക് കടന്നു വരാനുള്ള പ്രചോദനമാവുന്നത്.

