Cinemapranthan

അറ്റ്ലിയുടെ ബോളിവുഡ് ചിത്രം: ഇരട്ട വേഷത്തിൽ ഷാരൂഖ്?

ഇൻവെസ്റ്റി​ഗേഷൻ ഓഫീസറായും കൊടും ക്രിമിനലുമായാണ് ഷാരൂഖ് എത്തുക എന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്.

തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം നേരത്തെ തന്നെ വാർത്തയായിരുന്നു. ബോളിവുഡിന്റെ കിങ്ങ് ഖാൻ ഷാരൂഖിനൊപ്പമാണ് അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം. സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുക എന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ. എന്നാൽ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് എത്തുക എന്നതാണ് പുതിയ വാർത്ത. ഇൻവെസ്റ്റി​ഗേഷൻ ഓഫീസറായും കൊടും ക്രിമിനലുമായാണ് ഷാരൂഖ് എത്തുക എന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുക എന്നും റിപ്പോർട്ടുകൾ പറയുന്നു.

ആര്യ, നയൻതാര, നസ്രിയ, ജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ രാജാ റാണിയിലൂടെയാണ് അറ്റ്ലി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. രാജാ റാണിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ തെരി, മെർസൽ, ബി​ഗിൽ എന്നീ മൂന്ന് ബ്ലോക്ബസ്റ്ററുകൾ കൂടി അറ്റ്ലി സിനിമ ലോകത്തിന് സമ്മാനിച്ചു.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെസിനൊപ്പം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതേ കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല.

cp-webdesk

null