വേറിട്ട കഥാപാത്ര അവതരണ ശൈലിയിലൂടെയും കഥാപാത്ര സെലക്ഷനിലൂടെയും കൈയ്യടി നേടിയ വരലക്ഷ്മി ശരത്ത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചെയ്സിംങ് നാളെ തിയേറ്ററുകളിലേക്ക്. കെ വീരകുമാറിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഒരു ആക്ഷൻ ക്രൈം ത്രില്ലർ ആണ്.

കൈതി, മാസ്റ്റർ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയ പൊൻ പ്രതിഭനാണ് ഈ ചിത്രത്തിന്റെയും സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. എവർ ആൻഡ് എവർ റീലീസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

വരലക്ഷ്മിക്ക് ഒപ്പം ഇമ്മൻ അണ്ണാച്ചി, ശങ്കർ ഗുരുരാജ, ബാല ശരവണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ചിത്രമാണ്.
ഛായാഗ്രഹണം ഈ കൃഷ്ണസാമി. സംഗീതം വി.തശി. ഏഷ്യൻ മീഡിയ ബാനറിൽ പേരിൽ മതിയലങ്കൻ മുനിയാണ്ടി ആണ് ചിത്രം നിർമിക്കുന്നത്. സംഗീതം വി.തശി
