Cinemapranthan
null

പ്രിയങ്ക ചോപ്രയുടെ ‘സിറ്റഡൽ’; ട്രെയിലർ കാണാം

ഏപ്രിൽ 28 മുതല്‍ ആമസോൺ പ്രൈം വിഡിയോയിലാണ് സീരീസ് സ്‍ട്രീം ചെയ്യുന്നത്

null

പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തുന്ന സീരീസ് ‘സിറ്റഡൽ’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രിയങ്കക്കൊപ്പം റിച്ചാർഡ് മാഡനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസ് ആമസോൺ പ്രൈം വിഡിയോയിലാണ് റിലീസ് ചെയ്യുന്നത്. ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽ പെട്ട സീരീസ് ഏപ്രിൽ 28 മുതല്‍ ആണ് സ്‍ട്രീം ചെയ്യുന്നത്. മെയ് 26 വരെ ആഴ്ചയിൽ ഒരു എപ്പിസോഡ് വീതം ആണ് സ്ട്രീം ചെയ്യുന്നത്. സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും ആണ് മറ്റ് അഭിനേതാക്കൾ.

‘അവഞ്ചേഴ്‍സ് ഇൻഫിനിറ്റി വാർ’, ‘എൻഡ് ​ഗെയിം’ എന്നീ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‍സ് ആണ് ‘സിറ്റഡൽ’ നിർമ്മിക്കുന്നത്. ആമസോൺ സ്റ്റുഡിയോയും നിർമ്മാണ പങ്കാളിയാവുന്നു. സ്വതന്ത്ര ചാര ഏജൻസിയായ ‘സിറ്റഡലി’ന്റെ തകർച്ചയിൽ രക്ഷപെട്ട ഏജന്‍റുമാരായ ‘മേസൺ കെയ്‌നും’ ‘നാദിയ സിനും’ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതാണ് സിരീസിന്‍റെ പ്രമേയം. വീണ്ടും ജനങ്ങൾക്ക് വേണ്ടി പുതിയ ദൗത്യവുമായി ഇരുവരും നിയോഗിക്കപ്പെടുന്നു. നാദിയ സെൻ ആയി പ്രിയങ്കയും മേസൺ കെയ്നായി റിച്ചാർഡ് മാഡനും എത്തുന്നു.

അതെ സമയം ‘ദ മട്രിക്സ് റിസറക്ഷൻ’ ആണ് പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം. 2021 ഡിസംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. കീനു റീവ്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് ആണ് നിർമ്മിച്ചത്.

cp-webdesk

null
null