സൂപ്പർസ്റ്റാർ ചിത്രങ്ങളും ബിഗ് ബാനർ ചിത്രങ്ങളും മാത്രം ഹിറ്റടിച്ചിരുന്ന ബോളിവുഡിൽ ‘സയാര’ എന്ന ഒരു കുഞ്ഞു ചിത്രം വന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സെൻസേഷണൽ ഹിറ്റായി മാറിയിരിക്കുകയാണ്. എന്തുകൊണ്ടായിരിക്കും സയാര ഇത്ര വലിയ ഹിറ്റായത്
ആഷിഖി 2, ഏക് വില്ലന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ മോഹിത് സൂരി പ്രണയത്തിന് ഏറെ പ്രധ്യാന്യം കൊടുത്തുകൊണ്ട് ഒരുക്കിയ ചിത്രമാണ് സയാര. റിലീസ് ഡേ തൊട്ട് ചിത്രത്തിന്റെ കണ്ടന്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാരൃതയാണ് കിട്ടികൊണ്ടിരിക്കുന്നത്.
Gen Z തലമുറയില്‍പ്പെട്ട പ്രേക്ഷകരാണ് സിനിമയെ ഇത്രത്തോളം ഏറ്റെടുത്തതിന് പിന്നില്‍. സിനിമ കണ്ട ഒരോരുത്തരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സോറ്റികളും റീലുകളും സോഷ്യല്‍ മീഡിയയാകെ ട്രെന്‍ഡിങ് ആയി മാറുകയായിരുന്നു
ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അനീത് പദ്ദ ഒറ്റ ചിത്രം കൊണ്ടുതന്നെ ഇന്ത്യ മുഴുവൻ സെൻസേഷണൽ ആയിരിക്കുകയാണ്. അവരുടെ പ്രകടവും അവർ ചിത്രത്തിലേക്ക് കൊണ്ടുവന്ന പുതുമയും മികച്ചതായിരുന്നു. പദ്ദയുടെ പ്രകടനത്തെയും അവരുടെ സൗന്ദര്യത്തേയും വാഴ്ത്തുകയാണ് ഉത്തരേന്ത്യൻ പ്രേക്ഷകർ.
എന്നാൽ നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ ഇത് അവരുടെ ആദ്യ സ്ക്രീൻ അവതരണമല്ല. അനീത് പദ്ദ നിരവധി ടിവി പരസ്യങ്ങളിലും ഷോകളിലും മുമ്പ് ഒരു സിനിമയിലും ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സയാരയിലെ ബ്രേക്ക്ഔട്ട് റോളിന് മുമ്പ് 2022 ലെ ഫീച്ചർ ഫിലിമായ സലാം വെങ്കിയിൽ ഒരു ചെറിയ വേഷം ചെയ്തു. 2024 ലെ വെബ് സീരീസായ ബിഗ് ഗേൾസ് ഡോണ്ട് ക്രൈയിൽ റൂഹി അഹൂജ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. മാത്രമല്ല മൂന്ന് വർഷം മുമ്പ് പുറത്തിറങ്ങിയ കാഡ്ബറി ഡയറി മിൽക്ക് പരസ്യചിത്രത്തിൽ അനീത് പദ്ദ അഭിനയിച്ചിരുന്നു. അനീത് പദ്ദയുടെ പ്രസൻസും ഒരുപരിധിവരെ സയാരയുടെ വിജയത്തിന് കാരണമായിട്ടുണ്ട്






