Cinemapranthan
null

‘നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് സന്തോഷം’; ആരാധകരോട് മലയാളത്തിൽ സംസാരിച്ച് വിജയ്

null

വർഷങ്ങൾക്ക് ശേഷം സിനിമ ചിത്രീകരണത്തിനായി സൂപ്പർ താരം വിജയ് കേരളത്തിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിലെത്തിയ താരത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിത് ‘ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ എന്ന വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു വിജയ്‍യുടെ കേരളത്തിലേക്കുള്ള വരവ്.

എന്നാൽ ഇപ്പോഴിതാ മലയാളി ആരാധകരെ അഭിസംബോധന ചെയ്യുന്ന വിജയ് യുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം
പതിവ് രീതികളിൽ നിന്ന് മാറി ആരാധകരെ മലയാളത്തിൽ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ.

“ഏൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ..” എന്ന് തുടങ്ങിയ വിജയ്ക്ക് ആർപ്പുവിളികളും കരഘോഷങ്ങളും ആയിരുന്നു ആരാധകരുടെ മറുപടി.
‘നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനു കോടി നൻട്രികൾ. തമിഴ്നാട്ടിലെ എന്റെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ…ആരാധകരുടെ സ്നേഹത്തിന് കോടി നന്ദിയെന്നും മലയാള മണ്ണിൽ വന്നതിൽ വളരെയധികം സന്തോഷമെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് താരം എത്തുന്നത് ചിത്രത്തിന്റെ ക്ലൈമാക്സ് ശ്രീലങ്കയിൽ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അവസാന നിമിഷമാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ലൊക്കേഷൻ.

cp-webdesk

null
null