Cinemapranthan
null

തിയറ്ററുകള്‍ തുറന്ന് മുഴുവൻ പ്രേക്ഷകരെയും പ്രവേശിപ്പിക്കണം; മുഖ്യമന്ത്രിയോട് വിജയ്

‘മാസ്റ്റര്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി വിജയ്
കൂടിക്കാഴ്‍ച നടത്തി

null

തിയറ്ററുകള്‍ തുറന്ന് മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് വിജയ് ആവശ്യപ്പെട്ടു. ‘മാസ്റ്റര്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി നടത്തിയ കൂടിക്കാഴ്‍ചയിലാണ് വിജയ് ആവിശ്യം ഉന്നയിച്ചത്. വിജയ്‍യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എടപ്പാടി പളനിസ്വാമിയുടെ വസതിയിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

വിജയ്‌യുടെ പുതിയ ചിത്രം “മാസ്റ്റർ” ഒ ടി ടി റിലീസ് ചെയ്യില്ലെന്ന് നേരത്ത തന്നെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. നിലവിൽ പൊങ്കലിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹിന്ദിയില്‍ ‘ദി വിജയ് മാസ്റ്റര്‍’ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ആദ്യമായാണ് ഒന്നിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ‘വാത്തി’ എന്ന ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘മാസ്റ്ററിന്റെ’ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

cp-webdesk

null
null