Cinemapranthan
null

കാത്തിരിപ്പുകൾക്ക് ഒടുവിൽ ‘വിചിത്രം’ഒ ടി ടി യിലേക്ക്

ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറില്‍ ഡോ.അജിത്ത് ജോയിയും അച്ചു വിജയനും ചേർന്ന് നിർമ്മിച്ച ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ്

null

ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, കനി കുസൃതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അച്ചു വിജയൻ അണിയിച്ചൊരുക്കിയ വിചിത്രം ഒ ടി ടി യിലേക്കെത്തുന്നു. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒ ടി ടി റൈറ്സ് സ്വന്തമാക്കിയത്. ഹൊറർ കോമഡി വിഭാഗത്തിൽ പെട്ട ചിത്രം 2022 ഒക്ടോബര്‍ പതിനാലിന് ആയിരുന്നു തീയറ്ററിൽ എത്തിയിരുന്നത്. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറില്‍ ഡോ.അജിത്ത് ജോയിയും അച്ചു വിജയനും ചേർന്ന് നിർമ്മിച്ച ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ്

ഒരു സാധാരണകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച് പിന്നീട് ഹൊറര്‍ മൂഡിലേക്ക് കൊണ്ടുപോകുന്ന തരത്തിലാണ് സിനിമ ട്രീറ്റ്‌മെന് ആണ് ചിത്രലുണ്ടായിരുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചത്‌.
ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണന്‍, ജെയിംസ് ഏലിയാസ് തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം -അര്‍ജുന്‍ ബാലകൃഷ്ണന്‍ , എഡിറ്റര്‍ -അച്ചു വിജയന്‍ , സംഗീത സംവിധാനം – ജുബൈര്‍ മുഹമ്മദ് (സ്ട്രീറ്റ് അക്കാഡമിക്സ്), പശ്ചാത്തല സംഗീതം -ജുബൈര്‍ മുഹമ്മദ് എന്നിവരും നിർവഹിച്ചു

cp-webdesk

null
null