Cinemapranthan
null

‘വർത്തമാനം’ പ്രീമിയർ ഷോ; പാർവതിയും റോഷനുമടങ്ങുന്ന താരങ്ങൾക്കൊപ്പം സൗജന്യമായി ചിത്രം കാണാൻ അവസരം

ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നത് മനോരമ ഓൺലൈനും അക്ബർ ട്രാവൽസും ചേർന്നാണ്

null

പാർവതി തിരുവോത്തും റോഷൻ മാത്യുവും ഉൾപ്പെടുന്ന ചിത്രത്തിലെ താരങ്ങൾക്കൊപ്പം പ്രീമിയർ ഷോ കാണാൻ അവസരം. പാർവതിയും റോഷനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വർത്തമാനം’ ചിത്രത്തിന്റെ പ്രീമിയർ ഷോ കൊച്ചി പിവിആറിൽ മാർച്ച് 12ന് 12 മണിക്കാണ് നടക്കുക. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നത് മനോരമ ഓൺലൈനും അക്ബർ ട്രാവൽസും ചേർന്നാണ്.

താഴെ കൊടുക്കുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ആളുകൾക്ക് ചിത്രം കാണാനുള്ള സൗജന്യ ടിക്കറ്റ് ലഭിക്കും. 9846163658 എന്ന വാട്ട്സാപ്പ് നമ്പറിലേയ്ക്ക് ആണ് ശരിയുത്തരം അയക്കേണ്ടത്. ചോദ്യമിതാണ്..

‘വർത്തമാനം’ സിനിമയിൽ പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ?

A) സുഹാന B)ഫൈസാ സൂഫിയ C) ഫാത്തിമ

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ‘വര്‍ത്തമാന’ത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഏറെ സാമൂഹ്യ പ്രസക്തിയുള്ള ‘പാഠം ഒന്ന് ഒരു വിലാപം’, ‘ദൈവനാമത്തില്‍’, ‘വിലാപങ്ങള്‍ക്കപ്പുറം’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് വര്‍ത്തമാനം. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിർമ്മിക്കുന്നത്.

cp-webdesk

null
null