Cinemapranthan

യുവതലമുറയുടെ സ്വപ്നങ്ങൾക്കും സംശയങ്ങൾക്കും മറുപടി തേടുന്ന യാത്ര — United Kingdom of Kerala

‘ഉപചാരപൂർവം ഗുണ്ടാ ജയൻ’ എന്ന സിനിമയ്ക്കു ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് United Kingdom of Kerala. സിനിമയുടെ ആകർഷകമായ പേര് കാരണം അതിനു വേണ്ടിയുള്ള കാത്തിരുപ്പു അധികമായിരുന്നു. കാത്തിരിപ്പിനൊടുവിലായി ചിത്രം ഇതാ റിലീസ് ആയിരിക്കുകയാണ്.

രഞ്ജിത്ത് സജീവൻ നായകനായി എത്തുന്ന ഈ ചിത്രം സമൂഹത്തെ ചെയ്യുന്നതിലൂടെ പ്രേക്ഷകരുടെ ഹൃദയം തൊടുന്ന ഒന്നാണ്. സംഗീത, ഇന്ദ്രൻസ്, സാരംഗി ശ്യാം, മഞ്ജു പിള്ള, ജോണ്ണി ആന്റണി, മനോജ് കെ ജയൻ, അൽഫോൻസ് പുത്രൻ, മനോജ് കെ യു, മീര വാസുദേവ്, ഡോക്ടർ റാണി തുടങ്ങിയ നിരവധി താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു.

രഞ്ജിത് സജീവിന്റെ ടോണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണ് United Kingdom of Kerala. അച്ഛന്റെ ഇഷ്ടപ്രകാരം ലണ്ടനിലേക്ക് പൊക്കാൻ നിൽക്കുന്ന ആളാണ് ടോണി. എന്നാൽ ടോണിക്ക് പ്രദേശത്തു പോവാതെ തന്റെ നാട്ടിൽ തന്നെ നിൽക്കാനാണ് താല്പര്യം. അതിനു വേണ്ടി പഠിച്ച പണി പതിനെട്ടും ടോണി നോക്കുന്നുണ്ട്. അവസാനം താൻ ആ​ഗ്രഹിച്ചത് പോലൊരു ജീവിതത്തിലേക്ക് എത്തിപ്പെടണം എന്ന് അയാൽ തീരുമാനിക്കുന്നു. എന്നാൽ അതിനു ഏറെ കടമ്പകൾ കടക്കാനുണ്ട്. ഏതെല്ലാം ആത്മവിശ്വാസത്തോടെ മറികടക്കുകയാണ് ടോണി. യുവതലമുറക്ക് ഒരു മാതൃകയാക്കാവുന്ന ഒരു കഥാപാത്രമാണ് ടോണിയുടേത്. അവസാനം താൻ ആഗ്രഹിച്ചത് അയാൾ നേടിയെടുക്കുകയും ചെയ്യുന്നു. ഇതാണ് United Kindom of Kerala യുടെ കഥ.

പഠനം കഴിഞ്ഞവരിൽ സ്വന്തം നാട്ടിൽ ജോലി നേടുന്നവരാണോ കൂടുതൽ, അതോ വിദേശത്തേക്ക് പോകുന്നവരാണോ എന്ന ചോദ്യത്തിനുള്ള ഉത്തര തേടുകയാണ് United Kindom of Kerala. വിദേശത്തു ജോലിക്കോ പഠിക്കാനോ പോകുന്നവർക്ക് അവർ ആഗ്രഹിച്ച ജീവിതം ലഭിക്കുന്നുണ്ടോ? അതിന് കാരണം നാട്ടിൽ അർഹിച്ച രീതിയിലുള്ള ജോലി ലഭിക്കാഞ്ഞിട്ടാണോ? സ്വന്തമായി സംരംഭം തുടങ്ങാമെന്ന് വെച്ചാൽ അതിനു സർക്കാർ പോയിട്ട് സ്വന്തം കുടുംബം പോലും പിന്തുണ നൽകാറുണ്ടോ? ഈ പറഞ്ഞതൊക്കെ എത്തേണ്ട കാതുകളിൽ എത്താറുണ്ടോ? ഇതൊക്കെയാണ് United Kindom of Kerala യുടെ പ്രധാന വിഷയങ്ങൾ.

സിനിമയിൽ നിരവധി പുതുമുഖങ്ങൾ ഉൾപ്പടെ ചെറുതും വലുതുമായ കുറെ കഥാപാത്രങ്ങൾ വന്നിട്ടുണ്ട്. വളരെ പ്രധാനമായ ഒരു വിഷയത്തെ നല്ല രീതിയിൽ എത്തിച്ചു എന്നതായാണ് സിനിമയുടെ വിജയം. സാധാരണ ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്നും തീർച്ചയായും വേറിട്ട് നിൽക്കുന്ന ചിത്രമാണ് United Kindom of Kerala. ഇന്നത്തെ തലമുറയിലെ മാതാപിതാക്കളും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.

cp-webdesk

null