Cinemapranthan
null

‘ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു’; ‘അജയന്റെ രണ്ടാം മോഷണം’ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വിട്ട് ടോവിനോ

ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു എന്ന് കുറുച്ചുകൊണ്ടായിരുന്നു ടോവിനോ ചിത്രങ്ങൾ പങ്കു വച്ചത്.

null

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ‘എ ആർ എം’ (അജയന്റെ രണ്ടാം മോഷണം) റിലീസിന് തയ്യാറെടുക്കുകയാണല്ലോ. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം ലൊക്കേഷൻ സ്റ്റിൽസ് പുറത്തുവിട്ട് നടൻ അറിയിച്ചിരിക്കുകയാണ്. അജയൻ ,മണിയൻ , കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളായി മൂന്ന് വ്യത്യസ്ത ഗെറ്റ് അപ്പിൽ ആണ് താരം എത്തുന്നത്. താരം പുറത്തുവിട്ട മൂന്നു കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു എന്ന് കുറുച്ചുകൊണ്ടായിരുന്നു ടോവിനോ ചിത്രങ്ങൾ പങ്കു വച്ചത്. കൂടെ ഇതൊരു പിരിയഡ് ഡ്രാമയാണെന്നും 110 ദിവസത്തെ ഷൂട്ടിംഗ് നു ശേഷം ചിത്രത്തിൽ അഭിനയിച്ച അനുഭവം വളരെ വലുതായിരുന്നു എന്നും ടൊവിനോ കൂടി ചേർത്തു

മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ച്‌ ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

cp-webdesk

null
null