ഭാരത് ബെൻസിന്റെ 1017 ബിഎസ് 6 ഷാസിയിലെ കാരവൻ സ്വന്തമാക്കി നടൻ ടോവിനോ തോമസ്. പിയാനോ ബ്ലാക്ക് നിറത്തിലുള്ള കാരാവാനിനൊപ്പമുള്ള ടോവിനോയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ടോയിലറ്റ്, ബെഡ്റൂ, മേക്കപ്പ് റൂം (പൗഡർ റൂം), റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റൻ സീറ്റുകൾ, രണ്ട് റിക്ലൈനർ സീറ്റുകൾ, സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിംഗ്,55 ഇഞ്ച് ടിവി, 2000 വാട്സ് സോണി ഹോം തീയേറ്റർ, എന്നിവയുള്ള കാരവൻ കോതമംഗലത്തുള്ള ഓജസ് മോട്ടോഴ്സ് ആണ് ടോവിനോക്ക് നിർമ്മിച്ച് നൽകിയത്. കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ അവധി ആഘോഷിക്കാൻ പോയി തിരികെ വന്നതിന് ശേഷമാണ് ടോവിനോ കാരവൻ സ്വന്തമാക്കിയത്.

അതെ സമയം ടോവിനോ നായകനായി എത്തിയ ‘നീലവെളിച്ചം’ ആണ് ഒടുവിൽ റിലീസിനെത്തിയ ചിത്രം. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബുവാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ ചെറുകഥയെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായി എത്തുന്നത്.