Cinemapranthan
null

വിനായകന്റെയും സുരാജിന്റെയും മറ്റൊരു മുഖം നാളെ നമുക്ക് മുന്നിലെത്തും

null

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് ഇരുവരും എത്തുന്നത്.
എൻജിനീയർ മാധവനാകുന്ന വിനായകന്റെയും അരിമിൽ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള കാഴ്ച അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരുടെയും മറ്റൊരു മുഖഭാവമാണ് നാളെ രാവിലെ 10ന് മനോരമ ഓൺലൈനിലൂടെ പുറത്തു വരുന്നത്.

ഓഗസ്റ്റിൽ റിലീസ് ചെയ്യുന്ന സിനിമയുടേതായി മാസങ്ങൾക്കു മുൻപേ തുടങ്ങുന്ന പുതുമയുള്ള പ്രചാരണ പരിപാടിയുടെ തുടക്കമെന്നോണമാണ് നാളെയിറങ്ങുന്ന വീഡിയോ.

പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് എസ്. ഹരീഷിന്റ ‘രാത്രി കാവൽ’ എന്ന കഥയെ ആസ്പദമാക്കിയാണ്. എസ് ഹരീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും. നൻ പകൽ മയക്കത്തിന് ശേഷം എസ്. എഴുതുന്ന തിരക്കഥകൂടി ആണ് തെക്ക് വടക്ക്ന്റേത്. ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരും വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം…

cp-webdesk

null
null