Cinemapranthan
null

ആ ഷർട്ടിന് പിറകിൽ ഇങ്ങനൊരു കഥയുണ്ടത്രേ..!!

null

1986 ൽ ഫാസിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘പൂവിന് പുതിയ പൂന്തെന്നൽ’ കാണാത്ത മലയാളികൾ വിരളമാവും.. മമ്മൂട്ടിയും നദിയ മൊയ്‌ദുവും സുരേഷ് ഗോപിയുമെല്ലാം പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഇന്നും നമ്മുടെ എല്ലാം ഇഷ്ട ചിത്രങ്ങളിലൊന്നാണ്. എന്നാൽ നമ്മൾ ആരും അറിയാത്ത നമ്മളാരും ചിന്തിക്കാത്ത ഒരു പ്രത്യകത ആ ചിത്രത്തിനുണ്ട്.. സത്യത്തിൽ ചിത്രത്തിനല്ല ആ ചിത്രത്തിൽ മമ്മൂട്ടി ധരിച്ച ഒരു ഷർട്ടിനാണ് ആ പ്രത്യേകത ഉള്ളത്.

റസ്റ്റ് ബ്രൗൺ നിറത്തിൽ ഡബിൾ പോക്കറ്റ് ഉള്ള ആ ഫുൾ സ്ലീവ് ഷർട്ടിന് മമ്മൂട്ടി യുടെ സൗന്ദര്യത്തിനൊപ്പം തന്നെ അന്ന് ആരാധകരുണ്ടായിരുന്നത്രെ. ലൊക്കേഷനിൽ ആ കോസ്റ്യൂമിൽ നില്കുന്ന മമ്മൂട്ടിയെ കണ്ടാൽ സെറ്റ്ൽ ഉള്ളവരെല്ലാം കണ്ണെടുക്കാതെ നോക്കി നിൽക്കുമായിരുന്നു.. ഒരു ദിവസം ആ കോസ്റ്യൂമിലുള്ള ഷൂട്ട് കഴിഞ്ഞു മമ്മൂട്ടി വീട്ടിലേക്ക് പോകുമ്പോൾ ഫാസിലിന്റെ അസിസ്റ്റൻസ് ആയിരുന്ന സിദ്ധീഖ് ലാൽ മാരിലെ ലാലിന് ആ ഷർട്ടിനോട് ഒരു കൊതി തോന്നി.. സെറ്റിലുള്ളവരെല്ലാം നോട്ടമിട്ട സിനിമയിറങ്ങിയാൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന ആ ഷർട്ട് എങ്ങാനും കൈക്കലാക്കണം. ലാൽ തഞ്ചത്തിൽ മമ്മൂട്ടിയോട് കാര്യം അവതരിപ്പിച്ചു. ചിരിച്ചുകൊണ്ട് മമ്മൂക്കാ അത് അയാൾക്ക് സമ്മാനിച്ചു.

പറഞ്ഞു വരുന്നത് അതല്ല സിദ്ധിക്ക് ലാലുമാരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റാംജി റാവ് സ്പീക്കിങ്ങിൽ വിജയരാഘവൻ അവതരിപ്പിച്ച റാംജി റാവ് ധരിച്ച ഷർട്ടും പൂവിന് പുതിയ പൂന്തെന്നലിൽ മമ്മൂട്ടി ധരിച്ച ഷർട്ടും ഒന്നായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? എന്നാൽ വിശ്വസിക്കണം.. അതാണ് സത്യം. അതാണാ മുന്നേ പറഞ്ഞ പ്രത്യേകത.

1989 ൽ സിദ്ധിക്ക് ലാലുമാരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവരുടെ ആദ്യ ചിത്രം ‘റാംജി റാവ് സ്പീക്കിങ്’ ഒരു വില്ലന്റെ പേരിൽ സിനിമ ഒരുക്കുന്ന അവർക്ക് വില്ലനെ അത്രയും പുതുമയിലും പെർഫക്റ്റിലും അവതരിപ്പിക്കണമായിരുന്നു. മുടിയിലും മീശയിലും തൊട്ട് കോസ്റ്റും വരെ വെറൈറ്റി ആവണം. എന്നാൽ സിനിമയുടെ കോസ്റ്റും ഡിപ്പാർമെൻറ് കഥാപാത്രത്തിന് നൽകിയ വസ്ത്രത്തിൽ തൃപ്തി തോന്നാത്ത സംവിധായകരിലൊരാളായ ലാൽ ഈ വസ്ത്രം മാറ്റണം എന്ന് നിർദ്ദേശിക്കുകയും പകരം വസ്ത്രം കിട്ടാത്ത അവസ്ഥയും ഉണ്ടായി. അവിചാരിതമായി ലാൽ അന്ന് ധരിച്ചിരുന്നത് അതെ ഷർട്ട് തന്നെ ആയിരുന്നു. ‘എന്നാൽ പിന്നെ ഇതായാലെന്താ’ എന്ന സിദ്ധീക്കിന്റെ നിർദ്ദേശം കൂടി ആയപ്പോൾ റാംജി റാവുവിന്റെ വേഷത്തിന് മറ്റൊരു ഓപ്ഷൻ ഇല്ലാതെ ആയി. കാരണം ആ ഷിർട്ടിന്റെ പ്രത്യേകത ലാലിനെ കൂടാതെ അന്ന് സിദ്ധീഖിനും അറിയാമായിരുന്നു. അങ്ങനെ പഴക്കം ചെന്ന് നിറം മങ്ങിയ ആ റസ്റ്റ് ബ്രൗൺ ഷർട്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച അല്ലെങ്കിൽ ഓർമിക്കപെടുന്ന വില്ലന്റെ ഷർട്ട് ആയി മാറി.. എന്താല്ലേ…?

cp-webdesk

null
null