Cinemapranthan
null

ചിരിപ്പിച്ച് കളറാക്കാൻ മദനനും കൂട്ടരും; ‘മദനോത്സവം’ ട്രെയിലർ കാണാം

‘മദനോത്സവം’ വിഷുവിനാണ് തിയറ്ററുകളിൽ എത്തുന്നത്

null

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചന നിർവ്വഹിക്കുന്ന ചിത്രം ‘മദനോത്സവത്തിന്റെ’ ട്രെയിലർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന ചിത്രം രസകരമായ നിമിഷങ്ങൾ കോർത്തൊരുക്കിയാണ് എത്തിയിരിക്കുന്നത്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ആയിരിക്കുന്നത്. കോഴി കുഞ്ഞുങ്ങൾക്ക് കളർ അടിക്കുന്ന മദനൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരാജ് എത്തുന്നത്. ചിരി പടർത്തി എത്തിയ ട്രെയിലർ പ്രേക്ഷകന് പ്രതീക്ഷ നൽകുന്നതാണ്. നവാഗതനായ സുധീഷ് ഗോപിനാഥ് ആണ് ‘മദനോത്സവം’ സംവിധാനം ചെയ്‌തിരിക്കുന്നത്‌.

ഭാമ അരുൺ, ബാബു ആന്റണി, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം വിഷുവിനാണ് തിയറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷെഹ്നാദ് ജലാൽ ആണ്. എഡിറ്റിങ്ങ് വിവേക് ഹർഷൻ. സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവിയർ ആണ്.

cp-webdesk

null
null