Cinemapranthan
null

ഞാനും ഒരുപാട് കാലം ബോഡി ഷെയ്മിങ് നേരിട്ടിരുന്നു; കുറിപ്പ് പങ്ക് വെച്ച് ജ്യോത്സന

ഏറ്റവും മോശമായ വൈകാരികമായ അബ്യൂസുകളിൽ ഒന്നാണ് ബോഡി ഷെയ്മിങ്

null

ബോഡി ഷെയിമിങ്ങിന്റെ പേരിൽ നേരിട്ട അനുഭവങ്ങൾ പറഞ്ഞ് നിരവധി താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ താനും ബോഡി ഷെയിമിങ്ങിന്റെ ഇരയായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് പ്രശസ്ത ഗായിക ജ്യോത്സന. തന്റെ പഴയകാല ചിത്രവും ഏറ്റവും പുതിയ ചിത്രവും കുറിപ്പിനൊപ്പം പങ്ക് വെച്ച് കൊണ്ടാണ് ജ്യോത്സന തന്റെ അനുഭവം പ്രേക്ഷകരോട് പറയുന്നത്.

ജോത്സനയുടെ കുറിപ്പ്

“ഈ ചിത്രം ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങൾക്ക് മൂല്യം നൽകുന്നത്. ജീവിതത്തിൽ വളരെക്കാലം ഞാനും ബോഡി ഷെയ്മിങ്ങിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അബ്യൂസുകളിൽ ഒന്നാണത്.”

“ശാരീരികമായും വൈകാരികമായും ആത്മീയമായും സ്വയം നിയന്ത്രിക്കണമെന്ന എന്റെ തീരുമാനത്തിന്റെ ഫലമാണ് നിങ്ങൾ ഇപ്പോൾ കാണുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ കുറിപ്പ്. അതിനായി, ഞാനെന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്നേഹിക്കാൻ തീരുമാനിച്ചു. എന്താണ് എനിക്ക് പ്രാവർത്തിക്കമാക്കാൻ കഴിയുകയെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു.”

“ഈ യാത്രയിൽ, ഞാനെടുത്തു പറയേണ്ട രണ്ടു പേരുകളുണ്ട്. ഒന്ന്, എന്റെ യോഗ ഗുരു, താര സുദർശനൻ, വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച ടൈം രാവിലെ 5 മണിയാണെന്ന് എന്നെ പഠിപ്പിച്ച ആൾ. അതുപോലെ മിസ്റ്റർ മനീഷ്, എന്റെ പോഷകാഹാര വിദഗ്ധൻ. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങൾ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദി.”

“ഞാനിപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യമാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ, ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്. ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറും തടിച്ച കൈകളുമൊക്കെ എനിക്കുണ്ട്, ഞാനതിനെ ഉൾക്കൊള്ളുന്നു. ഇതൊരു മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോവുന്തോറും ഞാൻ പഠിക്കുന്നു.”

“ആരോഗ്യത്തോടെയിരിക്കുക, ഞാനാഗ്രഹിക്കുന്നത് അതാണ്. സമാന അവസ്ഥകളിൽ ബുദ്ധിമുട്ടുന്നവരോടും അതാണ് പറയാനാഗ്രഹിക്കുന്നത്. ശരീരം മാത്രമല്ല, മനസ്സും ആരോഗ്യത്തോടെ ഇരിക്കട്ടെ. ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക. വ്യായാമം, ഭക്ഷണം, ചുറ്റുമുള്ള ആളുകൾ, നിങ്ങളുടെ ചിന്തകൾ എല്ലാം ആരോഗ്യകരമാവട്ടെ. നിങ്ങൾ യുണീക് ആണ്. അങ്ങനെയല്ല എന്നു വരുത്തിതീർക്കാൻ മറ്റാരെയും അനുവദിക്കരുത്.”

cp-webdesk

null
null