Cinemapranthan

ഷാജി അസീസ് ചിത്രം ‘വൂള്‍ഫ്’; അര്‍ജ്ജുന്‍ അശോകന്റെ നായികയായി സംയുക്ത മേനോന്‍

‘വൂള്‍ഫ്’ ഇന്ന് ചിത്രീകരണം ആരംഭിക്കും

null

അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘വൂള്‍ഫ്’ ഇന്ന് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ഷാജി അസീസ് ആണ്. അര്‍ജ്ജുന്‍ അശോകന്റെ നായികയായി സംയുക്ത മേനോന്‍ ആണ് എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജി.ആര്‍. ഇന്ദുഗോപനാണ്.

പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ചിത്രീകരിക്കുന്ന സിനിമ നിർമ്മിക്കുന്നത് ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ്. സംവിധായകരായ ടി. കെ. രാജീവ് കുമാര്‍, അനില്‍. സി മേനോന്‍, പ്രിയനന്ദനന്‍, കെ. കെ. രാജീവ് തുടങ്ങി പതിനഞ്ചോളം സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള ഷാജി അസീസിന്റെ മൂന്നാമത്തെ സ്വതന്ത്ര ചിത്രമാണ് വൂള്‍ഫ്. ‘ഷേക്സ്പിയര്‍ എം. എ. മലയാളം ‘ എന്ന സിനിമയുടെ തിരക്കഥ-സംവിധാനം നിർവഹിച്ചു കൊണ്ടാണ് സ്വതന്ത്ര സംവിധായകനാവുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ‘ഒരിടത്തൊരു പോസ്റ്റ് മാന്‍’ എന്ന ചിത്രമാണ് രണ്ടാമത്തേത്. ഷാജി അസീസ് സംവിധാനം ചെയ്ത സോഷ്യല്‍ സറ്റയര്‍ ടെലിവിഷന്‍ സീരിയല്‍ M80 മൂസ ഏറെ ശ്രദ്ധ നേടിയിരുന്നു.

cp-webdesk

null

Latest Updates