Cinemapranthan
null

കേട്ടറിവല്ല കൊറോണ; ജാഗ്രത അല്ലാതെ മറ്റൊന്നില്ല: ആർ എസ് വിമൽ

ആശുപത്രി ചികിത്സ കാലയളവിൽ തനിക്ക് പരിചരണം തന്ന എല്ലാ ആരോഗ്യപ്രവത്തകർക്കും നന്ദിയും അറിയിക്കുന്നതായും ആർ എസ് വിമൽ

null

കൊവിഡിനെക്കുറിച്ചുള്ള കേട്ടറിവ് ഒന്നുമല്ലെന്നും യാഥാർഥ്യം അതിഭീകരമാ ണെന്നും സംവിധയകാൻ ആർ എസ് വിമൽ
തന്റെ ഭാര്യയ്ക്കാണ് രോഗം ആദ്യം വന്നെതെന്നും, ആശുപത്രി ചികിത്സ കാലയളവിൽ തനിക്ക് പരിചരണം തന്ന എല്ലാ ആരോഗ്യപ്രവത്തകർക്കും നന്ദിയും അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആർ എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച…കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങൾ…മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം…ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്.
ഭാര്യക്കാണ് ആദ്യം വന്നത്…പിന്നീട് എനിക്കും… നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ.. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാർക്കും വളരെ വളരെ നന്ദി
ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകൾ കൂടിവരുന്നു… ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമൊടുന്നു… ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു… ദുരന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനപ്പൂർവം ശ്രമിക്കുന്നു..
രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു
ജാഗ്രത… അല്ലാതെ മറ്റൊന്നില്ല…
ആർ എസ് വിമൽ

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #IndiaFightsCorona #breakthechain #covidsecondwave #letsfightagainstcovid

cp-webdesk

null
null