Cinemapranthan
null

ആര്‍.ആര്‍.ആര്‍; ക്ലൈമാക്‌സ് ഷൂട്ടിംഗ് ചിത്രം പങ്കുവെച്ച് സംവിധായകന്‍ രാജമൗലി

സംവിധായകൻ എസ് രാജമൗലിയാണ് ചിത്രം പങ്ക് വെച്ചത്

null

ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ആര്‍.ആര്‍.ആറിന്‍റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു. എന്‍.ടി.ആറും, രാം ചരണും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്ക് വെച്ചത് സംവിധായകൻ ആര്‍. എസ് രാജമൗലിയാണ്. ട്വിറ്ററിലൂടെയാണ് ക്ലൈമാക്സ് ഷൂട്ടിംഗ് ആരംഭിച്ച വിവരം രാജമൗലി അറിയിച്ചത്.

”ക്ലൈമാക്‌സ് ഷൂട്ട് ആരംഭിച്ചു! എന്‍റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു… #RRRMovie #RRR ” എന്ന് അടികുറിപ്പോടെയാണ് സംവിധായകന്‍ ചത്രം പങ്കുവെച്ചത്. കൊമരു ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും, അല്ലൂരി സീതരാമ രാജുവായി രാം ചരണുമാണ് എത്തുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് നായിക. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

450 കോടി മുതല്‍ മുടക്കില്‍ നിർമ്മിക്കുന്ന ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പത്ത് ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

cp-webdesk

null
null