സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘രാസ്ത’. സർജാനോ ഖാലിദ്, അനഘ നാരായണൻ, ടി ജി രവി, സുധീഷ്, ഇർഷാദ് അലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം പൂർണമായി ഒമാനിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയോടെ തീയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ്. രാസ്ത വഴി എന്ന് അര്ത്ഥം വരുന്ന ടൈറ്റിലിനോട് നൂറു ശതമാനവും നീതിപുലർത്തുന്ന കഥയാണ് ചിത്രത്തിന്. ട്രൈലറിലിൽ നിന്നും കിട്ടിയ അറിവ്‍ വച്ച് ഒരു സർവൈവൽ ത്രില്ലർ ആണെന്ന് ഊഹിച്ചിരുന്നു.. എന്നാൽ പ്രതീക്ഷിച്ചതുപോലെ വെറുമൊരു സർവൈവൽ ത്രില്ലർ എന്ന് പറഞ്ഞൊതുക്കാൻ പറ്റുന്ന ചിത്രവുമല്ല രാസ്ത. കുടുംബബന്ധങ്ങളും സൗഹൃദവും പ്രണവും എല്ലാം സമം ചേർത്തൊരുക്കിയ ഒരു ഗംഭീര സർവൈവൽ ത്രില്ലർ ചിത്രം ആണ്
റുബൽ ഖാലി എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ.. ലോകത്തെ തന്നെ ഏറ്റവും വലിപ്പമേറിയ.. ഏറ്റവും സുന്ദരമായ.. അതുപോലെ തന്നെ ഏറ്റവും അപകടം നിറഞ്ഞതുമായ മരുഭൂമിയെ കുറിച്ച്.. വഴിയൊന്നു പിഴച്ചാൽ ഏതാണ്ട് നടുക്കടലിൽ പെട്ടതിനു സമമായ അറ്റം കാണാത്ത മണൽ പരപ്പിനെ കുറിച്ച്.. ഒമാനിനും സൗദിക്കും ഇടയിൽ ആയി കിലോ മീറ്ററുകളോളം നീണ്ടുകിടക്കുന്ന ആ മണലാരണ്യത്തിലേക്കാണ് ഇത്തവണ അനീഷ് അൻവർ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്..
ഏതാണ്ട് കേരളത്തിന്റെ ഒരു ഇരുപതു ഇരട്ടി വലിപ്പം ഉള്ള ഒരു പ്രദേശം. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ലാത്ത പൊള്ളുന്ന മണലുമാത്രം ചുറ്റിലുമുള്ള ആ പ്രദേശത്തു പെട്ടുപോകുന്ന നാല് പേർ.. അങ്ങനെ പറയുമ്പോൾ തന്നെ അറിയാമല്ലോ അതിന്റെ ഒരു ഭീകരത.. അവിടെ നിന്ന് പുറത്തേക് കടക്കാനുള്ള വഴി തിരയുന്ന ആ നാല് പേരുടെ കഥയാണ് രാസ്ത. റൂബൽ ഖാലി മരുഭൂമിയിൽ നടക്കുന്ന ഈ സർവൈവൽ ത്രില്ലറിന് പിന്നിൽ ഒരു സംഭവ കഥയും ഉണ്ടെന്നു പറയപ്പെടുന്നു.. ഒരു പെൺകുട്ടി തന്റെ ഉമ്മ തേടി ഓമനിലെത്തുകയും അവരെ അന്വേഷിച്ചു പോകവേ മരുഭൂമിയിൽ പെട്ടുപോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒറ്റവാക്കിൽ സിംപിൾ എന്ന് തോന്നിക്കുന്ന കഥാതന്തു മികച്ച ഇമോഷണൽ സീനിലൂടെയും ഗംഭീര വിശ്വൽസിലൂടെയും ഏറ്റവും മനോഹരമാക്കി തന്നെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്..
എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ ഫ്രെയിംമുകൾ ആണ്.. വിഷ്ണു നാരായണൻ എന്ന ക്യാമറാമാന് കൈയടിച്ചേ മതിയാവു അത്രക് മനോഹരമായ ഛായാഗ്രഹണമാണ് ചിത്രത്തിന്റെത്.. മരുഭൂമിയിലെ സൂര്യാസ്തമനം ഈ അടുത്ത് കണ്ട മികച്ച ഫ്രെയിം അതാവും. അതുപോലെ തന്നെ മ്യൂസിക്കിനും തുല്യമായ പ്രാധാന്യം ഉണ്ട് ചിത്രത്തിൽ. സിനിമയുടെ താളത്തിനൊത്ത കൃത്യമായ മിശ്രണം ആയിരുന്നു.അവിൻ മോഹൻ സിതാര ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്. മൊത്തത്തിൽ നല്ലൊരു തീയറ്റർ എക്സ്പീരിയൻസ് ചിത്രം നൽകുന്നുണ്ട്. കുടുംബസമേതം പുതുവർഷത്തിൽ കണ്ട് തുടങ്ങാൻ പറ്റുന്ന നല്ലൊരു ചിത്രം