Cinemapranthan
null

ചൂരൽ ബോയ്സ് : സിനിമ സ്വപ്നം നെഞ്ചിലേറ്റിയ രണ്ടു യുവാക്കളുടെ ജൈത്ര യാത്ര.

അങ്ങനെ പോകുന്നിതിനിടയിൽ ചൂരൽ ‘വീണ്ടും റീസ്റ്റാർട്ട്’ ചെയ്താലോ എന്നൊരു തോന്നൽ ഷമീറിന്റെയും ജാസിമിന്റെയും മനസ്സിൽ വരുന്നു. അങ്ങനെ പാതി വഴിയിൽ നിന്ന് പോയ ‘ചൂരൽ’ വണ്ടി’ അവർ വീണ്ടും സ്റ്റാർട്ടാക്കിയെടുത്തു.

null

സൗദി അറേബ്യയിലെ എൻജിനിയർ ആയി ജോലി നോക്കി കൊണ്ടിരിക്കുന്ന ഷമീർ ഖാൻ എന്നൊരു ചെറുപ്പക്കാരൻ. വിരസമായ ജോലിയിൽ അയാൾ തൃപ്തനായിരുന്നില്ലായിരുന്നു. അതിനിടയിൽ അയാളുടെ മനസ്സിൽ ഒരു സ്വപ്നം പൊട്ടി മുളച്ചു- തനിക്ക് ഒരു സിനിമ നടനാവണമെന്ന്. അതെ സമയം നാട്ടിൽ ഷമീറിന്റെ കസിൻ ജാസിം ഡബ് മാഷ് വിഡിയോകളിലൂടെ വളർന്നു വരുകയായിരുന്നു. ജാസിമിന്റെ വീഡിയോകൾ കണ്ടു പ്രേചോദനമുൾകൊണ്ട് രണ്ടും കൽപ്പിച്ച് ഷമീർ നാട്ടിലേക്ക് തിരിച്ചു. ‘ടെക്നോ പാർക്കിൽ’ ഐടി റിക്രൂട്ടർ ആയി ജോലി ചെയ്തിരുന്ന ജാസിമിനെയും കൂട്ടി യൂട്യൂബ് ചാനൽ തുടങ്ങി. പേര് ‘ചൂരൽ’.അവിടെ ഒരു ചരിത്രം തുടങ്ങുകയായിരുന്നു. ചൂരൽ സോഷ്യൽ മീഡിയയിൽ തരംഗമായ ‘ചൂരൽ ബോയ്സി’ന്റെ ചരിത്രം.

അത്ര എളുപ്പമായിരുന്നില്ല തങ്ങളുടെ സ്വപ്നത്തിലേക്കുള്ള അവരുടെ യാത്ര. അവർ വിചാരിച്ചതുപോലെ അവരുടെ വിഡിയോകൾക്ക് വേണ്ടത്ര റീച്ച് ലഭിച്ചില്ല. അതിനിടയിൽ ഷമീർ ഒരു സിനിമയുടെ തിരക്കഥയെഴുത്തിലേക്ക് തിരിഞ്ഞു. തിരക്കഥ പൂർത്തിയായപ്പോൾ അത് സാക്ഷാത്ക്കരിക്കാനായി അയാൾ കുറെ അലഞ്ഞു. ആ അലച്ചിനിടയിൽ ഷമീറിന് ഉപ്പും മുളകും സീരിയലിലിന്റെ എപ്പിസോഡുകൾക്ക് തിരക്കഥ എഴുതാൻ അവസ്സരം ലഭിക്കുന്നു. കുറച്ചു നാൾ ഷമീർ അതിൽ മുഴുകി. അതിനിടയിൽ വീണ്ടും സിനിമ മോഹം മനസ്സിൽ വന്നു. ഷമീറും ജാസിമും കുറച്ചു സുഹൃത്തുക്കളും ചേർന്ന് ഒരു സിനിമയെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നു. ആ ശ്രമം പരാജയപ്പെടുന്നു. ഷമീർ വീണ്ടും പ്രവാസത്തിലേക്ക് മടങ്ങി. ജാസിം തന്റെ ജോലിയിലും മുഴുകി. ‘ഉപ്പും മുളകുമിന്റെ എപ്പിസോഡുകളുടെ തിരക്കഥെയെഴുതാൻ എഴുതാൻ ഷമീറിന് വീണ്ടും ക്ഷണം ലഭിക്കുന്നു. അയാൾക്ക് വീണ്ടും നാട്ടിലേക്ക് തിരിച്ചു. ഉപ്പും മുളുകുമിന്റെ തിരക്കഥയെഴുത്തിലേക്ക് തിരിഞ്ഞു. പിന്നാലെ ‘ചക്കപ്പഴം’ സീരിയലിന്റെ തിരക്കഥയെഴുതാൻ ഷമീറിന് അവസ്സരം ലഭിക്കുന്നു. അയാൾ തിരക്കഥയെഴുത്തിലേക്ക് പൂർണമായി മുഴുകി. അങ്ങനെ പോകുന്നിതിനിടയിൽ ചൂരൽ ‘വീണ്ടും റീസ്റ്റാർട്ട്’ ചെയ്താലോ എന്നൊരു തോന്നൽ ഷമീറിന്റെയും ജാസിമിന്റെയും മനസ്സിൽ വരുന്നു. അങ്ങനെ പാതി വഴിയിൽ നിന്ന് പോയ ‘ചൂരൽ’ വണ്ടി’ അവർ വീണ്ടും സ്റ്റാർട്ടാക്കിയെടുത്തു.

മൃഗങ്ങളുടെയും മറ്റു സസ്യ -ജീവ ജാലങ്ങളുടെയും ചിന്താഗതിയിലുടെയും അവരുടെയും മാനസികാവസ്ഥകളിലൂടെയും ലോകത്തിനെ കാണുന്ന ഒരു രീതിയാണ് അവരുടെ കോൺടെന്റ് വീഡിയോകളിലൂടെയായിരുന്നത്. തുമ്പിയും തേനീച്ചയും , വണ്ടും ആനയും, പശുവും, പൂച്ചയും പുൽച്ചാടിയും, മയിലും കാക്കയും, റോസാപൂവും , ചെമ്പരത്തിയും, തിമിംഗലവും അങ്ങനെ ലോകത്തിലെ വിവിധ സസ്യജീവജാലങ്ങളായി അവർ വേഷം മാറി. വെറും തുണിയും , ഓലയും ചായങ്ങളുമായി അവർ പ്രേക്ഷകർക്ക് മുന്നിൽ ‘ഒടി’ വേഷം കെട്ടി. എന്തായാലും രണ്ടാം വരവ് വെറുതെയായില്ല , അവരുടെ വിഡിയോകൾക്ക് വലിയ രീതിയിൽ പ്രേക്ഷക പിന്തുണ ലഭിച്ചു.

ഇന്നിപ്പോൾ തങ്ങളുടെ സ്വപനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അവർ കടക്കുകയാണ്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഖൽബിൽ രണ്ടു പ്രധാന കഥാപാത്രങ്ങൾക്കും ഇരുവരും വേഷമിടുന്നു. തങ്ങളുടെ നീണ്ട കാലത്തെ സിനിമ സ്വപ്നത്തിലേക്കുള്ള ഒരു നിർണായക ചുവടു വെയ്പ് വെക്കുകയാണ് അവർ. ഒരു പക്ഷെ സിനിമാമോഹം മനസ്സിൽ കൊണ്ട് നടക്കുന്ന അതിനെ പിന്നാലെ അലയുന്ന ഒരുപാട് സിനിമാന്വേഷികൾക്ക് പ്രേചോദനം നൽകുന്ന ഒരു നിർണ്ണായക ചുവടുവെയ്പ്.

cp-webdesk

null
null