Cinemapranthan
null

ഏകലവ്യന്റെ “ലോകമേ”: പുറത്ത് വിട്ട് മമ്മൂക്ക; സർപ്രൈസ് എൻട്രിയുമായി ലാലേട്ടൻ

മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിൾ

null

മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ “ലോകമേ” പുറത്ത് വിട്ടു മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പങ്കുവെച്ചത്. പുറത്ത് വിട്ട് മിനുട്ടുകൾക്കുള്ളിൽ തന്നെ ഗാനം വൈറൽ ആയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോർന്നു പോകാതെ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിച്ചത്
മംമ്ത മോഹൻദാസ് പ്രൊഡക്ഷസ് ആണ്.

ബാനി ചന്ദ്ന്റെ സംവിധാനത്തിൽ ഒരുങ്ങിയ മ്യൂസിക് വീഡിയോക്ക് സംഗീതം ഒരുക്കിയത് വിനീത് കുമാർ മെട്ടയാണ്.

അതേസമയം ഗാനത്തിന്റെ അവസാന ഭാഗത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഒരു സർപ്രൈസ് എൻട്രിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ശ്രദ്ധേയ ഗാനത്തിന്റെ വരികൾക്ക് പുറമെ ദൃശ്യഭംഗിക്കും കൈയടി അർഹിക്കുന്നു.

ആമേൻ, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു.

മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിൾ. മംമ്തക്ക് ഒപ്പം നോയൽ ബെന്നും ചേർന്നാണ് നിർമ്മാണം

cp-webdesk

null
null