Cinemapranthan

സലീം കുമാറിനെ കാണാൻ മലപ്പുറത്തിന്ന് വന്ന ഒരു ആരാധകൻ; രമേശ് പിഷാരടി പറയുന്നു

എഴുത്ത് കടപ്പാട് : നിതീഷ് മോഹൻ

ചില നല്ല മനുഷ്യർ ഉണ്ടല്ലോ.. പരാതി ഇല്ലാത്ത ആളുകൾ. അങ്ങനെ ഒരു ഉദാഹരണമുണ്ട്, സലീം കുമാറേട്ടനെ കാണാൻ മലപ്പുറം ഭാഗത്ത്‌ നിന്ന് ഒരു ആരാധകൻ വന്നു, പക്ഷെ അദ്ദേഹം കാഴ്ച പരിമിതിയുള്ള ഒരു വ്യക്തി ആയിരുന്നു.

അദ്ദേഹം സലീം കുമാറിന്റെ ഓഡിയോ കേട്ട് കേട്ട് ഇഷ്ടപ്പെട്ടതാണ്.. അങ്ങനെ സലീമേട്ടനെ കാണാൻ വേണ്ടി വന്നു. വന്ന ആൾക്ക് എന്നെയും വലിയ ഇഷ്ടമാണ്, കാരണം ഞാനും കഥ ആണല്ലോ പറയുന്നത്.. അവരുടെ നർമത്തിന് ആണെങ്കിൽ വിശ്വലും ഇല്ലാ. സലീമേട്ടന്റെ അടുത്ത് ചെന്നപ്പോൾ ഞാനും അദ്ദേഹവുമായിട്ട് സംസാരിച്ചു, അദ്ദേഹം പോയി കഴിഞ്ഞ് സലീമേട്ടൻ പറഞ്ഞൊരു കാര്യം എന്താണെന്ന് വെച്ചാൽ പുള്ളി വന്നിട്ട് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ രണ്ട് അഞ്ഞൂറിന്റെ നോട്ട് എടുത്ത് സലീമേട്ടന്റെ കയ്യിൽ കൊടുത്തിട്ട് ഇതെന്റെയൊരു ഗിഫ്റ്റാ ഇത് കയ്യിൽ വെക്കണം എന്ന് പറഞ്ഞു. സലീമേട്ടൻ വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും അദ്ദേഹം നിർബന്ധിച്ചിട്ട് സലീമേട്ടൻ വാങ്ങി.

പിന്നെ എന്നോടും സലീമേട്ടനോടുമൊക്കെ സംസാരിച്ച് പുള്ളി ഇറങ്ങാൻ നേരം സലീമേട്ടൻ ചോദിച്ചു നിങ്ങൾ എന്തിനാണ് വന്ന ഉടനെ എനിക്ക് ആയിരം രൂപ ഗിഫ്റ്റ് ആയിട്ട് തന്നതെന്ന്. അപ്പൊ പുള്ളി പറഞ്ഞത്, എനിക്ക് ഇങ്ങനെ ചില ആൾക്കാരെ ഇഷ്ടമാണ് ഞാൻ അവരെ കാണാൻ പോകും. കണ്ട് കഴിയുമ്പോൾ അവർ പൈസ തരും.. എനിക്ക് കണ്ണ് കാണില്ലലോ, അപ്പൊ ഞാൻ സഹായത്തിന് പോയതാണെന്ന് അവർ വിചാരിക്കും. എന്റെ സിൻസിയർ ആയ സ്നേഹത്തിന് പൈസ തരുന്ന പോയിന്റിൽ എനിക്ക് വല്ലാത്ത വിഷമം വരും. ഞാൻ അതിനല്ല പോയത്, അത് ഉണ്ടാവാതിരിക്കാൻ ആണ് ആദ്യമേ ആയിരം രൂപ അങ്ങോട്ട് തന്നത് എന്ന്. അപ്പൊ നോക്കൂ എന്തൊരു മഹത്തായ ചിന്തയും വിശാല മനസുമാണ് അദ്ദേഹത്തിന്.

രമേശ്‌ പിഷാരടി പല കഥകളും കയ്യിൽ നിന്ന് ഇടുന്നതായി തോന്നാറുണ്ടെങ്കിലും ഇതുപോലെ ചില യഥാർത്ഥ കഥകൾ മനസിൽ തൊടുന്നവയാണ്. തന്റെ വൈകല്യം കാരണം തനിക്ക് പ്രിയപ്പെട്ടവർ തന്നെ തെറ്റിദ്ധരിക്കാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ അതിന് കണ്ടുപിടിച്ച പ്രതിവിധി പോലും ചിന്തിക്കാത്ത ഒന്നാണ്. തിരികെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കാൻ കഴിയുന്ന ആൾക്കാർ

cp-webdesk

null